x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​ത്തു​മു​റി – ക​ണ്ണ​മ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: November 2, 2026 11:39 PM IST | Updated: November 2, 2026 11:40 PM IST

പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച വ​ന​ത്തും​മു​റി - ക​ണ്ണ​ന്പ​ള്ളി റോ​ഡ്.

അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ന​ത്തു​മു​റി – ക​ണ്ണ​മ്പ​ള്ളി റോ​ഡി​ന്‍റ് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ച് യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത്തി​ക്ക​യം ജം​ഗ്ഷ​നി​ൽ എ​ത്താ​തെ വെ​ച്ചൂ​ച്ചി​റ, പ​രു​വ, ന​വോ​ദ​യ, എ​രു​മേ​ലി, മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന ഇ​ട​വ​ഴി​യാ​ണി​ത്. ബ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ത്തി​ക്ക​യം ടൗ​ൺ ചു​റ്റാ​തെ ര​ണ്ട് കി​ലോ​മീ​റ്റ​റി​ലേ​റെ ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന മാ​ർ​ഗം കൂ​ടി​യാ​ണി​ത്.

റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ പി​ന്നോ​ട്ടെ​ടു​ത്ത് സൈ​ഡ് ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം പ​തി​വാ​യി​രു​ന്നു.
ഇ​തി​നു പ​രി​ഹാ​ര​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് ആ​വ​ശ്യ​മാ​യ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങളാ​ണ് ന​ട​ക്കു​ന്ന​ത്. യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും നി​ർ​മാ​ണ​പ്ര​വൃ​ത്തി സ​ഹാ​യ​ക​ര​മാ​കും.

Tags :

Recent News

Corehub Up