x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ർ​മാ​ണം അ​വ​ലോ​ക​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 2, 2026 11:43 PM IST | Updated: November 2, 2026 11:43 PM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി : തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കു​മ്പ​നാ​ട് മു​ത​ല്‍ പു​ല്ലാ​ട് - കു​ന്ന​ന്താ​നം വ​രെ​യു​ള്ള റോ​ഡി​ന്‍റെ സ​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​ബി​ന്‍ വ​ര്‍​ക്കി എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി​രി​ക്കും ടി​കെ റോ​ഡി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ യാ​തൊ​രു വി​ധ ബു​ദ്ധി​മു​ട്ടും സൃ​ഷ്ടി​ക്കാ​ത്ത രീ​തി​യി​ലും ഇ​തോ​ടൊ​പ്പം പു​ല്ലാ​ട്, മു​ട്ടു​മ​ണ്‍ ജം​ഗ്ഷ​നു​ക​ളി​ല്‍ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും എം​എ​ല്‍ എ ​പ​റ​ഞ്ഞു.

ടി​കെ റോ​ഡി​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന പു​ല്ലാ​ട് മു​ത​ല്‍ ചാ​ലാ​യി​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്ത് വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും അ​മി​ത വേ​ഗ​ത്തി​ല്‍ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കു​ന്ന കാ​മ​റ സം​വി​ധാ​വും ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​കു​മെ​ന്ന് കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ.​കെ. സോ​മ​ന്‍, വി​ജ​യ​കു​മാ​ര്‍, ഷി​ബു കു​ന്ന​പ്പു​ഴ, റെ​നി സൂ​സ​ന്‍ മാ​ത്യു, റോ​യി ഈ​പ്പ​ന്‍, പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up