മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമലം പുതുയുഗ ശുചിത്വ പദ്ധതി പ്രസിഡന്റ് കെ.ജി.സാബു ഉദ്ഘാടനം ചെയ്യുന്നു.
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമലം പുതുയുഗ ശുചിത്വ പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങൾ അടുത്ത 100 ദിവസം ശുചിയായി സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമസേന എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി ഉദ്ഘാടനം കീഴ്വായ്പുർ ഹെൽത്ത് സെന്ററും പരിസരവും ശുചികരിച്ചുകൊണ്ട് തുടക്കം കുറിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ അനു എബി വർഗീസ്, ജീന കെ. ചാക്കോ, സോഫി ജോജോ, അനിത പി. മാത്യു, സന്തോഷ് ചാമക്കാലയിൽ, സെക്രട്ടറി സുനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രശോഭ, കുടുംബശ്രീ ചെയർപേഴ്സൺ പി.എസ്. രജനിമോൾ, നന്ദു. സി. പണിക്കർ, ഇ.കെ. ഷാന്റി എന്നിവർ പ്രസംഗിച്ചു.
Tags :