x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് വീ​ണ് ബി​ഹാ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു


Published: April 24, 2026 12:20 AM IST | Updated: April 24, 2026 12:20 AM IST

പ​യ്യോ​ളി: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബി​ഹാ​ര്‍ അ​രാ​രി​യ ജി​ല്ല​യി​ലെ ധ​ര്‍​മ​ജ ബ​ഹ​റ ബ​ട്ടാ​ബ​റി സ്വ​ദേ​ശി മ​ജാ​റു​ള്‍ ഹ​ഖ് (33) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ക്കോ​ട്ടൂ​ര്‍ വെ​സ്റ്റ് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ലി​ന്‍റ​ല്‍ വാ​ര്‍​ക്കു​ന്ന​തി​നി​ടെ കാ​ല്‍ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ന്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Bihar native dies after falling building

Recent News

Corehub Up