Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Case

മെ​സി വി​വാ​ദ​ത്തി​ൽ ഇ​ഡി​യു​ടെ എ​ൻ​ട്രി; ആ​ന്‍റോ​യ്ക്കും റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ഇ​ഡി കേ​സെ​ടു​ത്തു. ആ​ന്‍റോ അ​ഗ​സ്റ്റി​നും റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കു​മെ​തി​രെ​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. 

മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. മെ​സി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ, ഇ​ട​പാ​ടു​ക​ളി​ൽ ആ​ർ​ക്കൊ​ക്കെ സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ക​രാ​റി​ല്ലാ​തെ വി​ട്ടു​ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഇ​ഡി പ​രി​ശോ​ധി​ക്കും. 

സാ​ധാ​ര​ണ​യാ​യി സ്റ്റേ​ഡി​യം വി​ട്ടു​ന​ൽ​കു​മ്പോ​ൾ അ​ഞ്ച് കോ​ടി രൂ​പ ക​രു​ത​ൽ​ധ​ന​മാ​യി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളോ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളോ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ഇ​ഡി പ​രി​ശോ​ധി​ക്കും. മെ​സി കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും സ്റ്റേ​ഡി​യം കൈ​മാ​റ്റ​ത്തി​നും പി​ന്നി​ലെ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നീ​ക്കം.

അ​തേ​സ​മ​യം പൊ​ലി​സ് എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ക​രാ​ർ ലം​ഘ​മു​ണ്ടാ​ക്കി​യാ​ൽ ത​ന്നെ അ​തി​ൽ സ​ർ​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ ക​ക്ഷി​യ​ല്ലെ​ന്നു​മാ​ണ് പ്ര​ധാ​ന​വാ​ദം. സ്റ്റേ​ഡി​യം കൈ​മാ​റു​മ്പോ​ൾ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഡെ​പ്പോ​സി​റ്റ് ഇ​ള​വ് ന​ൽ​കി​യ​ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ​യ​ല്ലെ​ന്നും ഹ‍​ർ​ജി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി അ‍​ടു​ത്ത ആ​ഴ്ച ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

സേ​വ് ബോ​ക്സ് ആ​പ്പ് ത​ട്ടി​പ്പ്; ജ​യ​സൂ​ര്യ​ക്ക് ഒ​രു​കോ​ടി രൂ​പ ല​ഭി​ച്ചെ​ന്ന് ഇ​ഡിയുടെ ക​ണ്ടെ​ത്തൽ

കൊ​ച്ചി: സേ​വ് ബോ​ക്സ് ആ​പ്പ് നി​ക്ഷ​പ​ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​ക്ക് ഒ​രു​കോ​ടി രൂ​പ ല​ഭി​ച്ചെ​ന്ന് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ജ​യ​സൂ​ര്യ​യു​ടേ​യും ഭാ​ര്യ​യു​ടേ​യും അ​ക്കൗ​ണ്ടി​ലാ​ണ് പ​ണം എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത് ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​ക്കു​ള്ള പ്ര​തി​ഫ​ല​മാ​ണെ​ന്ന് ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ന​ട​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും ഇ​ഡി ത​യാ​റെ​ടു​ക്കു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. ത​ട്ടി​പ്പി​ലെ പ്ര​ധാ​ന പ്ര​തി സ്വാ​തി​ക് റ​ഹ്മാ​ന്‍റെ സി​നി​മാ ബ​ന്ധ​ങ്ങ​ളി​ലും ഇ​ഡി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​ദ്ദേ​ഹ​ത്തി​ന് സി​നി​മ മേ​ഖ​ല​യി​ലെ കൂ​ടു​ത​ല്‍ പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. കേ​സി​ല്‍ ജ​യ​സൂ​ര്യ വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഏ​ഴി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

 

 

 

 

Latest News

Corehub Up