Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Century

മാ​ന​വ് കൃ​ഷ്ണ​യ്ക്ക് സെ​ഞ്ചു​റി; റ​ൺ​മ​ല തീ​ർ​ത്ത് ഇ​ന്ത്യ

ഗാ​ല: ശ്രീ​ല​ങ്ക​ൻ അ​ണ്ട​ർ-19 ടീ​മി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം മാ​ന​വ് കൃ​ഷ്ണ​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ 576 റ​ൺ​സ് പ​ടു​യു​ർ​ത്തി. മ​ധ്യ​നി​ര​യി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യി ഇ​റ​ങ്ങി​യ മാ​ന​വി​ന്‍റെ ക​രു​ത്തു​റ്റ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

153 പ​ന്തി​ൽ ആ​റു ഫോ​റും മൂ​ന്ന് സി​ക്സ​റു​മ​ട​ക്കം 100 റ​ൺ​സ് നേ​ടി​യാ​ണ് താ​രം തി​ള​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 424 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 233 റ​ൺ​സെ​ടു​ത്ത സെ​നു​ജ വെ​കു​ന​ഗോ​ഡ​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യും സാ​ഗ​ർ വി​ർ​കും ചേ​ർ​ന്ന് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 295 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ക്ഷ്യ 207 റ​ൺ​സും സാ​ഗ​ർ 134 റ​ൺ​സു​മെ​ടു​ത്ത് പു​റ​ത്താ​യി. തു​ട​ർ​ന്ന് ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ മാ​ന​വ് കൃ​ഷ്ണ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വെ​ച്ച​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ അ​തി​വേ​ഗം കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി​യി​ൽ കേ​ര​ള ടീ​മി​നെ ന​യി​ച്ച​ത് മാ​ന​വ് ആ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ഫോം ​തു​ട​ർ​ന്ന താ​രം ര​ണ്ട് സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​രു​ന്നു. ഈ ​ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മാ​ന​വി​നെ ദേ​ശീ​യ അ​ണ്ട​ർ-19 ടീ​മി​ലേ​ക്ക് ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗോ​വ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ കേ​ര​ള​ത്തി​നാ​യി ര​ഞ്ജി ട്രോ​ഫി ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലും മാ​ന​വ് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

ബി​സി​സി​ഐ​യു​ടെ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ക്യാ​മ്പി​ലും താ​രം പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഷൈ​ൻ​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ എ​സ്.​എ​സ്. ഷൈ​നി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മാ​ന​വ് വ​ള​ർ​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ശ്രീ​ക​ണ്ഠ​നാ​ണ് പി​താ​വ്. മാ​ന​വി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ​വ് കൃ​ഷ്ണ​യും കേ​ര​ള​ത്തി​ന്‍റെ അ​ണ്ട​ർ-19 ടീ​മി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് താ​ര​ലേ​ല​ത്തി​ലും മാ​ന​വ് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. 1.50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തെ 2.90 ല​ക്ഷം രൂ​പ​യ്ക്കാ​ണ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

National

മും​ബൈ​യു​ടെ ത​ട്ട​ക​ത്തി​ൽ ഡി ​കോ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട്; 53 പ​ന്തി​ൽ സെ​ഞ്ചു​റി

മും​ബൈ: പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​രം ടീ​മി​ലെ​ത്തി​യ ക്വി​ന്‍റ​ൺ ഡി ​കോ​ക്കി​ന്‍റെ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ക​ച്ച പ്ര​ക​ട​നം. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 53 പ​ന്തി​ൽ നി​ന്നാ​ണ് ഡി ​കോ​ക്ക് ത​ന്‍റെ സെ​ഞ്ചു​റി തി​ക​ച്ച​ത്. ഈ ​സീ​സ​ണി​ലെ ത​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ സെ​ഞ്ചു​റി നേ​ടി​ക്കൊ​ണ്ട് ഡി ​കോ​ക്ക് ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്.

ഏ​ഴ് ഫോ​റു​ക​ളും ഏ​ഴ് സി​ക്‌​സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഡി ​കോ​ക്കി​ന്റെ ഇ​ന്നിം​ഗ്‌​സ്. സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റി​ന്‍റെ പ​ന്തി​ൽ ഒ​രു മ​നോ​ഹ​ര​മാ​യ 'റി​വേ​ഴ്‌​സ് റാം​പ്' ഷോ​ട്ട് ക​ളി​ച്ചാ​ണ് താ​രം തന്‍റെ മൂ​ന്നാം ഐ​പി​എ​ൽ സെ​ഞ്ചു​റി ആ​ഘോ​ഷി​ച്ച​ത്. നേ​ര​ത്തെ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നും (ഇ​ന്ന​ത്തെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്) ല​ഖ്‌​നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നും വേ​ണ്ടി​യും ഡി ​കോ​ക്ക് സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

ഐ​പി​എ​ൽ 2026 സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. നേ​ര​ത്തെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് വേ​ണ്ടി സ​ഞ്ജു സാം​സ​ൺ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ ഓ​പ്പ​ണ​റാ​യി എ​ത്തി​യ ഡി ​കോ​ക്ക് ആ ​കു​റ​വ് നി​ക​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഹോം ​ഗ്രൗ​ണ്ടി​ലെ കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ്ര​ക​ട​നം മും​ബൈ​യ്ക്ക് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. കൂ​ടു​ത​ൽ സ്പോ​ർ​ട്സ് വാ​ർ​ത്ത​ക​ൾ​ക്കാ​യി ഫോ​ളോ ചെ​യ്യു​ക.

Sports

വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗില്‍ ക​​ന്നി സെ​​ഞ്ചു​​റി

വ​​ഡോ​​ദ​​ര: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ൽ) ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ​​ിൽ ക​​ന്നി സെ​​ഞ്ചു​​റി പി​​റ​​ന്നു. ഇം​​ഗ്ലീഷ് താ​​രം നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റ് ആ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ​​ത്.

റോ​​യ​​ൽ ചാ​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 57 പ​​ന്തി​​ൽ 100 റ​​ണ്‍​സെ​​ടു​​ത്ത മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് താ​​രം സ്കി​​വ​​ർ​​ബ്ര​​ന്‍റ് പു​​റ​​ത്താ​​കാ​​തെ നി​​ന്നു.16 ഫോ​​റു​​ക​​ളും ഒ​​രു സി​​ക്സു​​മ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു സ്കി​​വ​​ർ​​ബ്ര​​ന്‍റ് ഇ​​ന്നിം​​ഗ്സ്.

പ​​ത്തു​​ത​​വ​​ണ​​യാ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ ബാ​​റ്റ​​ർ​​മാ​​ർ തൊ​​ണ്ണൂ​​റോ അ​​തി​​നു മു​​ക​​ളി​​ലോ റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​ത്. സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ സ്മൃ​​തി മ​​ന്ഥാ​​ന​​യും സോ​​ഫീ ഡി​​വൈ​​നും സെ​​ഞ്ചു​​റി​​ക്ക​​രി​​കി​​ൽ എ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ വീ​​ണു. ഇ​​തോ​​ടെ സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന ബ​​ഹു​​മ​​തി നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റി​​ന് സ്വ​​ന്ത​​മാ​​യി.

Sports

കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; കേരളത്തിനെതിരേ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 343 റ​ൺ​സെ​ടു​ത്ത​ത്. ക​ര​ണ്‍ ലാം​ബ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ദീ​പ​ക് ഹൂ​ഡ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 131 പ​ന്തി​ല്‍ 119 റ​ണ്‍​സു​മാ​യി ലാം​ബ പു​റ​ത്താ​കാ​തെ നി​ന്നു. ദീ​പ​ക് ഹൂ​ഡ 83 പ​ന്തി​ല്‍ 86 റ​ൺ​സെ​ടു​ത്തു.

ആ​ദി​ത്യ റാ​ത്തോ​ർ (25), എ.​ബി. കൂ​ക്ന (23), നാ​യ​ക​ൻ എം.​ജെ. സു​ത​ർ (21) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ല്കി. കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ എം.​ഡി. നി​ഥീ​ഷ്, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

ഫൈനലിൽ സമീർ ഷോ! പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ജയിക്കാൻ 348 റൺസ്

ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.

വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.

അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.

Sports

വെടിക്കട്ട് ഇരട്ടസെഞ്ചുറിയുമായി അഭിഗ്യാൻ കുണ്ടു; മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.

ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.

അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന്‍ മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.

മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്‌വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Sports

ജ​യ്സ്‌​വാ​ളി​ന് സെ​ഞ്ചു​റി, സാ​യി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; വി​ൻ​ഡീ​സി​നെ​തി​രെ നി​ല​യു​റ​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്‌​വാ​ൾ സെ​ഞ്ചു​റി​യും സാ​യി സു​ദ​ർ​ശ​ൻ അ​ർ​ധ സെ​ഞ്ചു​റി​യും കു​റി​ച്ചു.

145 പ​ന്തു​ക​ളി​ൽ​നി​ന്നാ​ണ് ജ​യ്സ്‌​വാ​ൾ 100 ക​ട​ന്ന​ത്. 16 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ജ​യ്സ്‌​വാ​ൾ സെ​ഞ്ച​റി​യി​ലെ​ത്തി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ജ​യ്സ്‌​വാ​ളി​ന്‍റെ ഏ​ഴാം സെ​ഞ്ചു​റി​യാ​ണി​ത്. ജ​യ്സ്‌​വാ​ളി​നൊ​പ്പം അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സാ​യ് സു​ദ​ർ​ശ​നും (113 പ​ന്തി​ൽ 62) പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്നു.

മ​ത്സ​രം 52 ഓ​വ​റു​ക​ൾ പി​ന്നി​ടു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. 38 റ​ൺ​സ് നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

Latest News

Corehub Up