റാവൽപിണ്ടി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം പുറത്തായ രീതി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്റ്റംപിലേക്ക് നീങ്ങിയ പന്ത് ബാബർ ലീവ് ചെയ്തതോടെയാണ് വിക്കറ്റ് നഷ്ടമായത്.
ലങ്കൻ പേസർ ലഹിരു കുമാരയുടെ പന്തിലാണ് പാക്കിസ്ഥാൻ നായകന്റെ വിക്കറ്റ് തെറിച്ചത്. ഒരു മുൻനിര ബാറ്ററിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പിഴവാണ് താരത്തിൽ നിന്ന് സംഭവിച്ചത്.
എന്തായാലും ബാബറിന്റെ വിക്കറ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന വിഷയം. നൂറ്റാണ്ടിന്റെ ലീവ് എന്നാണ് ക്രിക്കറ്റ് പേജുകൾ സംഭവത്തെ വിശേഷിപ്പിക്കുന്നത്.