Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DecisionMaking

ഒ​രാ​ൾ പ​റ​യും, എ​ല്ലാ​വ​രും ശി​ര​സാ​വ​ഹി​ക്കും... അ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ രീ​തി; സി​പി​എ​മ്മി​നെ 'കൊ​ട്ടി' ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ കൂ​ട്ടാ​യ തീ​രു​മാ​നമാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്  മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സ് ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​പി​എ​മ്മി​ന്‍റെ ശൈ​ലി​യ​ല്ല കോ​ൺ​ഗ്ര​സി​ലു​ള്ള​ത്. ഏ​താ​നും പേ​രെ മാ​ത്രം വി​ളി​ച്ചു​കൂ​ട്ടി ഒ​രാ​ൾ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ ശി​ര​സാ​വ​ഹി​ക്കു​ന്ന രീ​തി​യ​ല്ല ത​ങ്ങ​ളു​ടേ​തെ​ന്നും ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു.

എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ച്ചും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും യോ​ജി​ച്ചു​മാ​ണ് കോ​ൺ​ഗ്ര​സ് അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ശൈ​ലി​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും വ്യ​ക്ത​മാ​ക്കി. 

എ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.  ആ​ർ​ക്കും പ​രി​ധി ലം​ഘി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ലെ ചി​ല കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. ചി​ല​തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​റ്റു​ചി​ല ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up