Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildGaur

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ സു​നി​ൽ ആ​ണ് മ​രി​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​ട​ന്ന കാ​ട്ടു​പോ​ത്തി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് തു​ര​ത്തി​യോ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സു​നി​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ലി​നെ ഉ​ട​ൻ ത​ന്നെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up