Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakes

മലമുകളിലെ തടാകങ്ങൾ നേപ്പാൾ വറ്റിക്കും

കാ​​​ഠ്മ​​​ണ്ഡു: ക​​​ന​​​ത്ത ദു​​​ര​​​ന്തം വി​​​ത​​​ച്ച ഓ​​​ഗ​​​സ്റ്റി​​​ലെ പ്ര​​​ള​​​യം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഹി​​​മാ​​​ല​​​ൻ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ നാ​​​ലു ത​​​ടാ​​​ക​​ങ്ങ​​ൾ വ​​​റ്റി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​മാ​​​യി നേ​​​പ്പാ​​​ൾ.

തു​​​ലാ​​​ഗി, ലോ​​​വ​​​ർ ബ​​​രു​​​ൺ, ലും​​​ദിം​​​ഗ് ഷോ, ​​​ഹോം​​​ഗു ര​​​ണ്ട് എ​​​ന്നീ ത​​​ടാ​​​ക​​​ങ്ങ​​​ളാ​​​ണു വ​​​റ്റി​​​ക്കു​​​ക. 4,050 മു​​​ത​​​ൽ 5,483 വ​​​രെ മീ​​​റ്റ​​​ർ ഉ​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​വ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

ക​​​നാ​​​ലു​​​ക​​​ളി​​​ലൂ​​​ടെ ജ​​​ലം സ​​​മീ​​​പന​​​ദി​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കി​​​ക്ക​​​ള​​യാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. പൂ​​​ർ​​​ണ​​​മാ​​​യി വ​​​റ്റി​​​ക്കാ​​​ൻ ആ​​​റു വ​​​ർ​​​ഷം വ​​​രെ എ​​​ടു​​​ത്തേ​​​ക്കാം. അ​​​ഞ്ചു കോ​​​ടി ഡോ​​​ള​​​റാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ചെ​​​ല​​​വ്. ഈ ​​​സ​​​ാന്പ​​​ത്തി​​​കവ​​​ർ​​​ഷം​​ത​​​ന്നെ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാ​​​നാ​​ണു നീ​​​ക്കം.

ഓ​​​ഗ​​​സ്റ്റ് 26ന് ​​​മ​​​ഞ്ഞു​​​മ​​​ല​​​യി​​​ടി​​​ഞ്ഞ് ത​​​ടാ​​​ക​​​ത്തി​​​ൽ വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ 1453 പേ​​​രാ​​​ണ് നേ​​​പ്പാ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത്. ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​നാ​​​ണ് നാ​​​ലു ത​​​ടാ​​​ക​​​ങ്ങ​​​ൾ വ​​​റ്റി​​​ക്കു​​​ന്ന​​​തെ​​​ന്നു നേ​​​പ്പാ​​​ളി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up