ആലുവ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺ കുമാർ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന കാലയളവിൽ ശമ്പളമായി കൈപ്പറ്റിയ തുകയെപ്പറ്റിയുള്ള വിവരം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാൻ കഴിയില്ലെന്ന് ഐഎച്ച്ആർഡി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഐഎച്ച്ആർഡി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഡോ. വി.എ. അരുൺ കുമാർ 2023 ജൂൺ മൂന്നുമുതൽ 2026 ജൂലൈ ഏഴുവരെ ഐഎച്ച്ആർഡി ഡയറക്ടർ ചാർജായി പ്രവർത്തിച്ചിരുന്നു. ശമ്പളം എന്നത് ഒരാളുടെ സ്വകാര്യതയായതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്നാണു വിശദീകരണം.
Tags : V.A. Arun Kumar salary RTI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash