Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeatherAlert

2018 ആ​വ​ര്‍​ത്തി​ക്കു​മോ...? അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ സ്ഥി​തി രൂ​ക്ഷം, വീടുകളിൽ വെള്ളംകയറി

തി​രു​വ​ല്ല: പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷം. കു​റ്റൂ​ര്‍, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. എം​സി റോ​ഡി​ലും തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ പാ​ത​യി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

നെ​ടു​മ്പ്രം പ​ടാ​ര​ത്തി​ല്‍ പ​ടി​മു​ത​ല്‍ എ​ന്‍​സി ജം​ഗ്ഷ​ന്‍ വ​രെ ഉ​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​ല​ച്ച​ത്. ഞായറാഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പ​മ്പ, മ​ണി​മ​ല ന​ദി​ക​ള്‍ ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന ന​ദി​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് എ​ത്തി​യ​ത്. റോ​ഡ് വ​ക്കി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്തി​നും കു​റ്റൂ​രി​നു​മി​ട​യി​ല്‍ റോ​ഡി​ല്‍ ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​റ്റൂ​ര്‍ - തെ​ങ്ങേ​ലി റോ​ഡ്, ,ആ​റാ​ട്ടു​ക​ട​വ് -തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ റോ​ഡ് ,ഓ​ത​റ - മം​ഗ​ലം റോ​ഡ് താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​യു​ടെ അ​ടി​പാ​ത​ക​ളാ​യ ഇ​രു​വ​ള്ളി​പ്ര ,കു​റ്റൂ​ര്‍ എ​ന്നീ വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ക​റ്റോ​ട് തി​രു​മൂ​ല​പു​രം റോ​ഡി​ലും കൂ​റ്റൂ​ര്‍ വ​ള്ളം​കു​ളം റോ​ഡി​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞുപോ​യ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​കൂ​ടാ​തെ വെ​ള്ളം പ​റ​മ്പു​ക​ളി​ല്‍ ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലും നാ​ണ്യ​വി​ള​ക​ള്‍ ഏ​റെ​യും ന​ശി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി​യാ​ലേ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ടു​ക്കാ​ന്‍ ക​ഴു​ക​യു​ള്ളു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ.​ജോ​ര്‍​ജി​ന്റെ നേ​തൃ​ത്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up