തിരുവനന്തപുരം: എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ് 2026-2027 സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ നികുതിക്കു ശേഷമുള്ള എക്കാലത്തെയും ഉയർന്ന ഏകീകൃത ലാഭമായ 975 കോടി രൂപയുടെ നേട്ടം കൈവരിച്ചു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനമാണ് വളർച്ച. ഏകീകൃത വായ്പാബുക്ക് 28 ശതമാനം വളർന്ന് 1,36,635 കോടി രൂപയിലെത്തി. റീട്ടെയിൽ വായ്പാവിതരണം 27 ശതമാനം വർധിച്ച് 24,027 കോടി രൂപയായി.