കണ്ണപുരം മൊട്ടമ്മലിലുണ്ടായ അപകടം.
പഴയങ്ങാടി: കണ്ണപുരം മൊട്ടമ്മലിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വീട്ടുമതിലിലിടിച്ച് അപകടം. ഇന്നലെ പുലർച്ചെ കണ്ണപുരം ചൈനാക്ലേ റോഡിൽ മൊട്ടമ്മലിലായിരുന്നു അപകടം.ധർമശാല ഭാഗത്തുനിന്ന് കണ്ണപുരം മൊട്ടമ്മൽ ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മൊട്ടമ്മലിലെ സുരേഷിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വാഹനത്തിന്റെ കാബിൻ ഭാഗികമായി തകർന്നു. വീടിന്റെ മതിലിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : driver injured nattuvishesham localnews Pickup van crashes into house