ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ
തൃശൂർ: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശക്തൻ പച്ചക്കറി മാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. മാർക്കറ്റിലെ തൊഴിലാളികൾക്കായി നടത്തിയ ക്യാന്പിൽ 250 പേർ പങ്കെടുത്തു. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിക്കുകയും ആവശ്യമായവർക്കു വൈദ്യപരിശോധനയും മരുന്നുകളും നിർദേശിക്കുകയും ചെയ്തു.
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ജോബിൻസ് ജോസ്, സീനിയർ റെസിഡന്റുമാരായ ഫാ. ഡോ. ജോബിൻ ജോർജ്, ഡോ. അലീന മേരി ജെയിംസ് എന്നിവരോടൊപ്പം മെഡിക്കൽ നഴ്സിംഗ് വിദ്യാർഥികളും പങ്കെടുത്തു.
Tags : medical camp nattuvishesham localnews Jubilee free medical camp