District News
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് - സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എംവിആർ കാൻസർ സെന്ററുമായി സഹകരിച്ച് "ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺ ഒറവങ്കര അധ്യക്ഷത വഹിച്ചു.
എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഓഫിസർ ഡോ. ആമിൽ ഹാരിസ് ക്യാമ്പിന്റെ ലക്ഷ്യം വിശദീകരിച്ചു. സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആഷ മോഹൻലാൽ, ഹോപ് കോർഡിനേറ്റർ ഷംസുദ്ദിൻ മുറമ്പാത്തി, സാന്ത്വന ബിന്നി, വൈഗ മനോജ്
സ്കൂളിലെ സീനിയർ അധ്യാപിക മേരി ഷൈല, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സീലിയ തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകനായ സെലസ്റ്റിൻ ഷാരോൺ ടോം, അനധ്യാപകരായ സജി ഏബ്രഹാം, അലൻ ആന്റണി,എൻഎസ്എസ് ലീഡേഴ്സായ ഷാരോൺ ഷാജി, ഫൗസ്റ്റീന മരിയ സാജൻ, ആദിൽ ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി. ക്യാന്പിൽ 108 പേർ രക്തദിനം നടത്തി.
District News
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂളില് ഹയര്സെക്കന്ഡറി കുട്ടികളുടെ റോവര് ആന്ഡ് റേഞ്ചര് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബിനു ജോബ് എംഎല്എ നിര്വഹിച്ചു.
സ്കൂള് മാനേജര് ഫാ. ജോബി കറുകപ്പറമ്പില് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോള് ചാക്കോ, സ്കൂള് പ്രിന്സിപ്പല് ജോബി പി.സി, പഞ്ചായത്ത് മെംബര് തോമസ് സ്കറിയ, പിടിഎ പ്രസിഡന്റ് അലക്സാണ്ടര് പ്രാക്കുഴി, ജോസഫ് വര്ഗീസ്, ബിനു എം.സി, ഫിലിപ്സന് ജെ, തെരേസ കുരുവിള എന്നിവര് പ്രസംഗിച്ചു.
District News
ആറ്റിങ്ങൽ: ബാർ അസോസിയേഷനും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഫാമിലി കോടതി ജഡ്ജ് എൻ.വി. രാജു ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷിഹാബുദീൻ കുറിയെടത്ത് അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വി.എൽ. ദിലീപ്, വി.എം. രഞ്ജു എന്നിവർ പ്രസംഗിച്ചു. ഡോ. വിഷ്ണു സോമരാജ് പിള്ള ക്യാമ്പ് നേതൃത്വം നൽകി.
District News
വൈക്കം: വൈക്കം ലയൺസ് ക്ലബ്, മറവൻതുരുത്ത് ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയംസഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നയനം സഹസ്രം പദ്ധതിയുടെ ഭാഗമായി നിർധനരായ 1000 പേർക്ക് സൗജന്യമായി അത്യാധുനിക ഫാക്കോതിമിര ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള നിർധനർക്ക് പൂർണമായും സൗജന്യമായും എപിഎൽ വിഭാഗക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ടിലും ശസ്ത്രക്രിയ നടത്തും.
തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വൈക്കം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ യെസ്ടെക്കിന്റെ അധ്യക്ഷതയിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, പി.വി. ഹരിക്കുട്ടൻ, പി.കെ. മല്ലിക, ടി.എം. കൊച്ചുമോൻ, നന്ദകുമാർ, ബൈജു മാണി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ആലക്കോട്: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപതയുടെയും പരപ്പ ശാഖയുടെയും നേതൃത്വത്തിൽ തലശേരി ജോസ്ഗിരി ആശുപത്രിയുടെ സഹകരണത്തോടെ ജീവധാര രക്തദാന ക്യാമ്പ് നടത്തി. പരപ്പ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ ആമുഖ സന്ദേശം നൽകി. പരപ്പ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിയ ടോം കളത്തിപ്പറമ്പിൽ, ഡോ. സിസ്റ്റർ സീലിയ കല്ലിടുക്കിൽ, സിസ്റ്റർ അനറ്റ് ഇളയച്ചാനിക്കൽ, സിസ്റ്റർ ആൻമേരി തുരുത്തിപ്പള്ളിൽ, സിസ്റ്റർ ലിനോ കാരക്കാട്ട്, സോന, ജിസിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
District News
ആലപ്പുഴ: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സെപ്റ്റംബർ മൂന്നിന് ചെങ്ങന്നൂരിൽ നടക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ വൈഎംസിഎ ഹാളിലാണ് പരിപാടി. സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. നേത്രദാന സമ്മതപത്രം സമർപ്പിക്കാനുള്ള പ്രത്യേക സൗകരയവും ഹാളിൽ ഒരുക്കും. ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യരംഗത്തെ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9605535894 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
District News
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓണം ക്യാന്പ് സംഘടിപ്പിച്ചു. "ഓണ നിലാവ്’ എന്ന് പേരിട്ട ക്യാന്പ് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് ഉദ്ഘാടനം ചെയ്തു. പോത്തുകൽ എസ്ഐ പി. ജയകൃഷ്ണൻ പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സറഫുന്നീസ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ഗാർഡിയൻ എസ്പിസി പ്രസിഡന്റ് മോഹനൻ, സെക്രട്ടറി മുബഷിറ, കമ്യൂണിറ്റി പൊലിസ് ഓഫീസർ ശാന്തികൃഷ്ണ എന്നിവർ പ്രസംഗിച്ചു.
എംഎൽഎസ്പി അനുപമ, ജിഇഒ ഷാജു, സ്പെഷൽ എഡ്യൂക്കേറ്റർ ഷീജ, കുടുംബശ്രീ കമ്യൂണിറ്റി കോ ഓർഡിനേറ്റർ റസിയ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ രാജേഷ് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. സോഷ്യൽ പൊലിസ് മലപ്പുറം എഡിഎൻഒ അനിൽകുമാർ, ജിഷ്ണു എന്നിവർ ക്യാന്പ് സന്ദർശിച്ചു.
എറോബിക്സ് പ്രാക്ടീഷണർ സ്മൃതി കുട്ടികൾക്കായി സൂംബ പരിശീലനം നൽകി. വണ് സ്കൂൾ വണ് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന സ്കൂളിലെ വിദ്യാർഥികളായ അപ്പൻകാപ്പ് ഉന്നതിയിലെ ശ്രീരാജ്, രോഹിണി, വിശ്വജിത്ത്, മുണ്ടേരി കഷായപ്പടിയിലെ മുഹമ്മദ് തൻസീഹ് തുടങ്ങിയ വിദ്യാർഥികൾക്ക് ഓണക്കോടിയും മധുര പലഹാരങ്ങളും സമ്മാനിച്ചു.
ക്യാന്പിന്റെ ഭാഗമായി കരുളായി നെടുങ്കയം, പടുക്ക ഫോറസ്റ്റ് നേച്ചർ ക്യാന്പ് സംഘടിപ്പിച്ചു. അധ്യാപകരായ സാദിഖ്, രാഗേഷ്, വിപിൻ, റീന, ഗ്രീഷ്മ, ഫെബിൻഷ, സീനിയർ സിവിൽ പൊലിസ് ഓഫിസർ കെ. അബ്ദുൾ നാസർ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
District News
കുറിച്ചിത്താനം: ലയണ്സ് ക്ലബ് കുറിച്ചിത്താനം സെന്ട്രലിന്റെ ആഭിമുഖ്യത്തില് പൈക ലയണ്സ് ചാരിറ്റബിള് ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെയും കുറിച്ചിത്താനം മെഡി കെയര് ലാബിന്റെയും സഹകരണത്തോടെ കെ.ആര്. നാരായണന് എല്പി സ്കൂളില് 15നു രാവിലെ ഒമ്പതുമുതല് ഒന്നുവരെ സൗജന്യ നേത്രപരിശോധനയും ബിപി, ഷുഗര്, കൊളസ്ട്രോള് പരിശോധനകളും നടത്തും. ക്യാമ്പില് പങ്കെടുക്കുന്ന ബിപിഎല് കാര്ഡുടമകള്ക്ക് ലയണ്സ് ക്ലബ് ഇന്റര്നാഷണല് ഡിസ്ട്രിക്ട് 318ബിയുടെ ‘നയനം സഹസ്രം’ പ്രോജക്ടിന്റെ ഭാഗമായി ആധുനിക ഫാക്കോ തിമിര ശാസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹാം ക്യാന്പ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് കെ.ജി. വിജയകുമാരന് അധ്യക്ഷത വഹിക്കും. വാര്ഡ് മെംബർമാരായ ഷീബ ബാബു, ജോണി ഏബ്രഹാം, മമതാ ഹരികുമാര്, പി.എം. മാത്യു, സിജോ നെല്ലിക്കല്, സിബിച്ചന് മാത്യു, സോജന് കല്ലടാന്തിയില് എന്നിവര് പ്രസംഗിക്കും.
District News
പൈക: ലയണ്സ് ക്ലബ് ഓഫ് പൈക ഇംപാക്ട്, മല്ലികശേരി വിന്സെന്റ് ഡി പോള് യൂണിറ്റുമായി ചേര്ന്ന് 30നു രാവിലെ ഒന്പതു മുതല് ഒന്നു വരെ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളില് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും.
തിമിര രോഗികള്ക്ക് ഓപ്പണ് സര്ജറി സൗജന്യമായും കീഹോള് സര്ജറി 8000 രൂപ നിരക്കിലും ചെയ്തു കൊടുക്കും. ഇന്നു രാവിലെ 8.30ന് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ക്യാന്പ് ഉദ്ഘാടനം ചെയ്യും.
മല്ലികശേരി പള്ളി വികാരി ഫാ. ജോസ് വടക്കേക്കുറ്റ്, പഞ്ചായത്തംഗങ്ങളായ ജാന്സി ബേബി ആയിലിക്കുന്നേല്, ജിമ്മി കുഴിപ്പാലയില്, ലയണ്സ് ക്ലബ് റീജണല് ചെയര്മാന് പി. കൃഷ്ണകുമാര്, ഡോ. ജോസഫ് മാത്യു, ക്ലബ് പ്രസിഡന്റ് ഡോ. ജോര്ജ് ജോസഫ് കോഴികൊത്തിക്കല്, ഡോ. ബോബി തോമസ് കോക്കാട്ട് എന്നിവര് പ്രസംഗിക്കും.
District News
എലിക്കുളം: ആളുറുമ്പ് 45-ാം നമ്പര് എസ്എന്ഡിപി യോഗം ശാഖയും എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്ഡും ചേര്ന്ന് സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പ് നാളെ രാവിലെ പത്തു മുതല് ഉച്ചയ്ക്ക് ഒന്നുവരെ എസ്എന്ഡിപി ഹാളില് നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ക്യാമ്പിന് എലിക്കുളം സര്ക്കാര് ആയുര്വേദ ആശുപത്രി നേതൃത്വം നല്കും.
District News
പേരാമ്പ്ര: വാല്യക്കോട് സഹയാത്ര പാലിയേറ്റിവ് കെയറും, ഭാരതീയ ചികിത്സാ വകുപ്പും, നൊച്ചാട് ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. സഹയാത്ര പാലിയേറ്റീവ് കെയർ ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ, ഡോ. റീന പാട്രിക്ക്, ഡോ. കെ. ഫെബിൻ, പി.എം. പ്രകാശൻ, മൂസ ചെരുപ്പേരി, കുഞ്ഞമ്മദ് മിന, വി.വി. ദിനേശൻ, ഇബ്രാഹിം കുനിയിൽ, പി.കെ. പ്രകാശൻ, എൻ. കെ. ബാബു, പി. ഷിജിന, സ്നേഹപ്രഭ എന്നിവർ പ്രസംഗിച്ചു.
ജനറൽ മെഡിസിൻ അസ്ഥി വിഭാഗം, ചൈൽഡ് സ്പെഷ്യലിസ്റ്റ്, നേത്ര വിഭാഗം, വെരിക്കോസ് വെയിൻ തുടങ്ങിയ വിഭാഗത്തിൽ ഡോ. റീന പാട്രിക്ക്, ഡോ. ജാസിം അഹമ്മദ്, ഡോ. കെ. ഫെബിൻ, ഡോ. ശിഹാബുദ്ധീൻ, ഡോ. ജിതേഷ്, ഡോ. ഡി. അഞ്ജു, ഡോ. വി.പി. ജീജ എന്നിവർ കാമ്പിൽ രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു.കെ. എം. മനോജ് കുമാർ, ലജീഷ് കുമാർ, വി.ബി. ഷിബിത്ത്, കെ.എം. ബാബുരാജ്, വി. കെ. കേളപ്പൻ, ടി.പി. ലാനിഷ്, വി.സി. സരിത, മിനി ഉഞ്ഞാറ്റിൽ എന്നിവർ നേതൃത്വം നൽകി.
District News
തിരുവല്ല: നാലു വശവും വെള്ളത്താല് ചുറ്റപ്പെട്ടു കഴിയുന്ന തിരുവല്ല താലൂക്കിലെ മേപ്രാല് സെന്റ് ജോണ്സ് എല്പി സ്കൂളിലെയും കുര്യാക്കോസ് മാര് കൂറിലോസ് മെമ്മോറിയല് കമ്യൂണിറ്റി ഹാളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെഎസ്ടിഎയുടെ സഹായം. രണ്ടു ക്യാമ്പിലെയും ദുരിതകഥ സ്കൂളിലെ ക്യാമ്പ് നേതൃത്വം ചെയ്യുന്ന അധ്യാപകരില്നിന്ന് മനസിലാക്കിയാണ് ദുരിത ബാധിതരായവര്ക്കും കുട്ടികള്ക്കുമായി സഹായം എത്തിച്ചത്.
പത്തനംതിട്ട ജില്ലാ വനിതാ സബ് കമ്മിറ്റി വസ്ത്രങ്ങള്, ഡയപ്പറുകള്, ലഘുഭക്ഷണ പായ്ക്കറ്റുകള് ഉള്പ്പെടെയുള്ള സാധനസാമഗ്രികള് വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ്, ജില്ലാ ട്രഷറര് എം.കെ. ഷീജ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മിനി എന്നിവരുടെ ശ്രമകരമായ ഇടപെടല് ക്യാമ്പ് അംഗങ്ങള്ക്ക് ആശ്വാസമായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ആശ ചന്ദ്രന്, ഷെഫീന, ക്യാമ്പിന്റെ ചുമതല വഹിക്കുന്ന സന്ധ്യ, സ്വപ്ന എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നൽകി.
District News
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്ജിനീയറിംഗ് കോളജിലെ നാഷണല് സര്വീസ് സ്കീം 197, 307 യൂണിറ്റുകളുടെയും തൊടുപുഴ ലയണ്സ് ക്ലബ്ബിന്റെയും നേതൃത്വത്തില് തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐഎംഎ മുന് പ്രസിഡന്റ് ഡോ. സുദര്ശന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്സിപ്പല് ഡോ. നവീന് ജേക്കബ് അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര് മോണ്. ഡോ. പയസ് മലേക്കണ്ടത്തില്, ഡയറക്ടര് ഫാ. ഡോ. പോള് പാറത്താഴം, എന്എസ്എസ് പ്രോഗ്രാം ഓഫീസര് പ്രഫ. അപ്പു ജോണ്, ലയണ്സ് ക്ലബ് പ്രസിഡന്റ് സുനില് അഗസ്റ്റിന്, സെക്രട്ടറി ഡോ. ജിയോ പയസ്, ട്രഷറര് ജൂബി ഐസക്, പ്രഫ. കെ.എം. തോമസ്, എം.എസ്. നാരായണന്, പീറ്റര് തോമസ്, പുന്നൂസ് ജേക്കബ്, സ്റ്റീഫന്, പി.ജെ. ജോസ് എന്നിവര് പ്രസംഗിച്ചു. വിദ്യാര്ഥികളും കോളജ് ജീവനക്കാരും രക്തദാനത്തില് പങ്കാളികളായി. ക്യാമ്പിലൂടെ അറുപതോളം യൂണിറ്റ് രക്തം ശേഖരിച്ചു.
District News
കടുത്തുരുത്തി: കോട്ടയം അതിരൂപതാ ഹെല്ത്ത് കമ്മീഷന്, കാരിത്താസ് ഹോസ്പിറ്റല്, കടുത്തുരുത്തി ഫൊറോന, പാലിയേറ്റീവ് യൂണിറ്റ്, കെസിഡബ്ല്യുഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സൗജന്യ സ്തനാര്ബുദ പരിശോധന (മാമോഗ്രാം) പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി വലിയ പള്ളിയില് നടത്തി. കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല് ക്യാമ്പ് ഉദ്ഘാടനം നിര്വഹിച്ചു.
കാരിത്താസ് ഹോസ്പിറ്റലിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം കണ്സള്ട്ടന്റ് ഡോ. ജോസ് ജോം തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകളും ആരോഗ്യസേവനങ്ങളും.
സ്ത്രീകള്ക്കിടയില് സ്തനാര്ബുദത്തെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കുന്നതിനും, രോഗം പ്രാരംഭഘട്ടത്തില് തന്നെ കണ്ടെത്താന് സഹായിക്കുന്ന മാമോഗ്രാം പരിശോധന കൂടുതല് പേരിലേക്ക് എത്തിക്കുന്നതിനുമായി കാരിത്താസ് ഹോസ്പിറ്റലിന്റെ -ഹോപ്പ് ഓണ് വീല്സ് മൊബൈല്-മാമോഗ്രഫി യൂണിറ്റിലൂടെയാണു ക്യാമ്പ് സംഘടിപ്പിച്ചത്.
District News
കാഞ്ഞിരപ്പള്ളി: എംജി സര്വകലാശാലാ നാഷണല് സര്വീസ് സ്കീമിന്റെയും എന്എസ്എസ് റീജണല് ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില് സ്വച്ഛത ആക്ഷന് പ്ലാനിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പ്ലാസ്റ്റിക് മാലിന്യശേഖരണ ചലഞ്ച് 2026ന്റെ അവാര്ഡുദാന ചടങ്ങും അഞ്ചു ദിവസത്തെ എന്എസ്എസ് വോളണ്ടിയര് സെക്രട്ടറിമാരുടെ ലീഡര്ഷിപ്പ് ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തില് നടത്തി.
ജലസേചന-ഭവനനിര്മാണ മന്ത്രി മോന്സ് ജോസഫ് അവാര്ഡുദാനവും ലീഡര്ഷിപ്പ് ക്യാമ്പ് ഉദ്ഘാടനവും നിര്വഹിച്ചു. എംജി സര്വകലാശാല വൈസ് ചാന്സലര് പ്രഫ. ഡോ.ഡി. മാവൂതു അധ്യക്ഷത വഹിച്ചു. ഡിജിറ്റല് വെല്നസ് പ്രോജക്ട് ഉദ്ഘാടനം സര്വകലാശാലാ സിന്ഡിക്കറ്റ് അംഗമായ പ്രഫ.ജി.എസ്. ഗിരീഷ് കുമാര് നിര്വഹിച്ചു. എന്എസ്എസ് കേരള റീജണല് ഡയറക്ടര് വൈ.എം. ഉപ്പിന് മുഖ്യാതിഥിയായിരുന്നു.
സര്വകലാശാലാ എന്എസ്എസ് പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ഡോ. ഇ.എന്. ശിവദാസന്, സിന്ഡിക്കറ്റംഗം ഡോ. ജോബിന് ജോസ്, യൂത്ത് ഓഫീസര് പീയൂഷ് പരാഞ്ജപെ, സെന്റ് ഡൊമിനിക്സ് കോളജ് മാനേജര് ഫാ. ഡോ. കുര്യന് താമരശേരി, പ്രിന്സിപ്പല് ഡോ. ബിനോ പി. ജോസ്, ബര്സാര് ഫാ.ഡോ. മനോജ് പാലക്കുടി, എന്എസ്എസ് പ്രോഗ്രാം ഓഫീസര് ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു.
District News
കനകമല: കത്തോലിക്ക കോണ്ഗ്രസ് കനകമല യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാന്പ് സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ് ഘാടനം ചെയ്തു.
കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഷോജൻ ഡി. വിതയത്തിൽ അധ്യക്ഷത വഹിച്ചു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. ഡെയ്സണ് കവലക്കാട്ട്, കൊടകര ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി, വാർഡ് മെന്പർമാരായ ദിവ്യ ഷിജു, ലിന്റോ കരുത്തി, കൈക്കാരൻ ജോർജ് പന്തല്ലൂക്കാരൻ, പീറ്റർ ആലങ്ങാട്ടുക്കാരൻ, ഡോ. ആൻ രേഷ്മ, വർഗീസ് വെളിയൻ, ഷീന തോമസ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: കൂടപ്പുഴ നിത്യസഹായമാത ഇടവക കേന്ദ്രസമിതിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാന്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് വെതമറ്റിൽ ഉദ്ഘാടനം ചെയ്തു. ക്യാന്പിൽ പങ്കെടുത്തവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ഹെൽത്ത് കാർഡ് ഉള്ളവർക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കും.
കൈക്കാര·ാരായ ഡോ. ജോസ് പൊരിയത്ത്, തോമസ് ചെതലൻ, ഡേവിസ് മേച്ചേരി, കേന്ദ്രസമിതി പ്രസിഡന്റ് ലാലിച്ചൻ കാര്യക്കൂട്ടത്തിൽ, വാർഡ് കൗണ്സിലർമാരായ റയ്സൻ ആലുക്ക, സൂസി സുനിൽ, കേന്ദ്രസമിതി ട്രഷറർ ഒൗസേപ്പ് തോട്ടാൻ, സെക്രട്ടറിമാരായ ജോമോൻ ചെതലൻ, ലീന ജോണ്സണ് മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പ് 24, 25 തീയതികളിൽ ചരൽക്കുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 11ന് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെയർമാൻ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മന്ത്രി മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ എംഎൽഎ, ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ വർഗീസ് മാമ്മൻ, ഷിബു തെക്കുംപുറം, റെജി ചെറിയാൻ, വിനു ജോബ്, ട്രഷറർ ഏബ്രഹാം കലമണ്ണിൽ, പ്രഫ. ഡി.കെ. ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
Kerala
കോട്ടയം: കേരള കോണ്ഗ്രസ് സംസ്ഥാന നേതൃക്യാന്പ് 24, 25 തീയതികളില് ചരല്ക്കു ന്നിൽ നടക്കും.
24നു രാവിലെ 11നു വര്ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില് പാര്ട്ടി ചെയര്മാന് പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
എക്സിക്യൂട്ടീവ് ചെയര്മാന് മന്ത്രി മോന്സ് ജോസഫ്, സെക്രട്ടറി ജനറല് ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്സിസ് ജോര്ജ് എംപി, തോമസ് ഉണ്ണിയാടന്, പാര്ട്ടി സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് അപു ജോണ് ജോസഫ്, ട്രഷറര് ഏബ്രഹാം കലമണ്ണില്, എംഎല്എമാരായ ഷിബു തെക്കുംപുറം, വര്ഗീസ് മാമ്മന്, റെജി ചെറിയാന്, വിനു ജോബ് തുടങ്ങിയവര് പ്രസംഗിക്കും. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും അടുത്ത വര്ഷത്തേക്കുള്ള പാര്ട്ടി പ്രവര്ത്തന പരിപാടികളും ക്യാമ്പില് ചര്ച്ച ചെയ്യും.
District News
വെള്ളറട: രക്തദാന വാരാചരണത്തോടനുബന്ധിച്ച് വെള്ളറട രുഗ്മിണി മെമ്മോറിയല് നഴ്സിംഗ് കോളജും- കാട്ടാക്കട മെഡിസിറ്റി ആശുപത്രിയും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. രുഗ്മിണി മെമ്മോറിയല് ചെയര്മാന് ഡോ. സി.എ. മോഹന് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഡോ. ദേവികാ മോഹന്, ഡോ. ശരവണന്, ഡോ. അരവിന്ദ്, ഡോ. കിഷോര്, പ്രഫ. ഡോ. പ്രിന്സി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് എമില്ഡാ ജെഗിന്, ഡോ. പ്രിന്സി, പിആര്ഒ പ്രവീണ്, രാജേന്ദ്രന് തുടങ്ങിയവര് നേതൃത്വം നല്കി.
NRI
റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് "ജീവസ്പന്ദനം 2026' ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു.
ഹജ്ജിനെത്തുടർന്ന് തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശ്രദ്ധേയമായി.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും വോളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
1000-ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. സമാപനച്ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.
NRI
ദമാം: കിംഗ് ഫഹദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഫോക്കസ് ഇന്റർനാഷണൽ സൗദി ദമാം ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസിന്റെ സാമൂഹ്യക്ഷേമ വിഭാഗമായ ഫോക്കസ് കെയർ സംഘടിപ്പിച്ച 11-ാം രക്തദാന ക്യാമ്പാണ് ദമ്മാമിൽ സമാപിച്ചത്.
പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം 4.30 വരെ കിംഗ് ഫഹദ് ഹോസ്പിറ്റൽ നടന്ന ബ്ലഡ് ഡൊനേഷന് ക്യാമ്പിൽ നൂറോളം പേർ രക്തദാനം ചെയ്തു.
ഡിഫ രക്ഷാധികാരി മുജീബ് കളത്തില് (ദമാം മീഡിയ ഫോറം മുൻ അധ്യക്ഷൻ) ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ജീവൻ രക്ഷിക്കാൻ മനുഷ്യരക്തം ആവശ്യമാണ്. ഒരൽപം ഭയം തോന്നുമെങ്കിലും രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. അറിവില്ലായ്മയും തെറ്റായ വിവരങ്ങളും കാരണമാണ് ആളുകൾ രക്തദാനത്തിനായി മുന്നോട്ടു വരാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
District News
തൊടുപുഴ: കാരിക്കോട് ജില്ലാ ആയുര്വേദ ആശുപത്രിയില് എന്ഡോമെട്രിയോസിസ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഷീല സ്റ്റീഫന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ കൗണ്സിലര് പി.എ.ഷാഹുല് ഹമീദ് പ്രസംഗിച്ചു.
District News
അറക്കുളം: സെന്റ് മേരീസ് എച്ച്എസ്എസില് നടന്ന ഡിസിഎല് തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പ് സമാപിച്ചു. പ്രതിഭാ സംഗമം ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രദീപിക ഡയറക്ടര് ഫാ.ഡോ. തോമസ് പോത്തനാമുഴി സന്ദേശം നല്കി.
പ്രവിശ്യാ കോ -ഓര്ഡിനേറ്റര് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബര് സ്റ്റീഫന് ജോര്ജ് ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.
ഫാ. ജോര്ജ് ഞാറ്റുതൊട്ടിയില് ബഹുമതി പത്രങ്ങള് വിതരണം ചെയ്തു ക്യാമ്പ് ചീഫ് കുരുവിള ജേക്കബ്, തോമസ് കുണിഞ്ഞി, സിബി കണിയാരകം, ഇവാന ജോ, അഗസ്റ്റിന് ബിനോയി, അര്ളിന് ട്രിസ അബി, മിക്കി രാജേഷ്, അഖില് ജെയ്സണ്, അഞ്ജലി അനില്, സൗമ്യ ജോണ്, ലില്ലി പെരുംപുഴ, കൊച്ചുറാണി ജോയി, നിഷ തോമസ്, ബിന്സി കെ.എ. എന്നിവര് പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: കുട്ടികള്ക്ക് അറിവും ഉല്ലാസവും പകര്ന്ന് ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യ ജീവിതദര്ശന ക്യാമ്പ്. പെറ്റ്സ് എന്ന പേരില് പൊടിമറ്റം നിര്മല റിന്യൂവല് സെന്ററില് നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര് ബോര്ഡംഗം അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യന് പതാക ഉയര്ത്തി സന്ദേശം നല്കി. ഡിസിഎല് സംസ്ഥാന പ്രോജക്ട് സെക്രട്ടറി ആദി വൈഷ്ണവ് അധ്യക്ഷത വഹിച്ചു.
കൊച്ചേട്ടന് ഫാ. റോയി കണ്ണന്ചിറ സിഎംഐ ആമുഖസന്ദേശം നല്കി. പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര് റോഷ്ന ഹൈദ്രോസ്, ദീപിക കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര് ഫാ. ജസ്റ്റിന് മതിയത്ത്, റേഡിയോ 90 എഫ്എം പ്രോഗ്രാം ഡയറക്ടര് ഫാ. ജോമി കുമ്പുക്കാട്ട്, ഡിസിഎല് നാഷണല് കോ ഓര്ഡിനേറ്റര് വര്ഗീസ് കൊച്ചുകുന്നേല്, ഓര്ഗനൈസര്മാരായ ജെയ്സണ് ജോസഫ്, വി.ടി. ജോസഫ്, ബാബു ടി. ജോണ്, ആന്സി മേരി ജോണ്, ജോഷി കൊല്ലാപുരം, മിനി മാത്യു, ജോസഫ് ആന്റണി എന്നിവര് പ്രസംഗിച്ചു.
കുട്ടികളുടെ സര്വതോമുഖമായ വളര്ച്ച ലക്ഷ്യംവച്ചുകൊണ്ടുള്ള നിരവധിയായ പരിശീലന പരിപാടികളാണ് ക്യാമ്പില് ഒരുക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്ച്ചാ ക്ലാസുകള്, ലീഡര്ഷിപ്പ് ആന്ഡ് ടീം ബില്ഡിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഹെല്ത്തി റിലേഷന്ഷിപ്പ്, പബ്ലിക് സ്പീക്കിംഗ്, ലഹരിക്കെതിരേയുള്ള ബോധവത്കരണം, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖങ്ങള്, കലാപരിപാടികള്, ആരോഗ്യസംരക്ഷണം തുടങ്ങി നിരവധിയായ കര്മ പദ്ധതികൾ ക്യാമ്പില് ഉണ്ടായിരുന്നു.
സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര് ഫിയോണ തോമസ് അധ്യക്ഷത വഹിച്ചു. ഡിസിഎല് പ്രവിശ്യ ലീഡര് ശ്രേയ എസ്. നായര്, സെക്രട്ടറി ഡോണ് ഏബ്രഹാം എന്നിവര് പ്രസംഗിച്ചു. ചങ്ങനാശേരി, കോട്ടയം, പാലാ, അരുവിത്തുറ, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല മേഖലകളില് നിന്ന് തെരഞ്ഞെടുത്ത നൂറോളം കുട്ടികളാണ് ക്യാമ്പില് പങ്കെടുത്തത്.
NRI
കവൻട്രി: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കവൻട്രിയിലെ സെന്റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ നടന്നു. സംഘടനയുടെ 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് "കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാഷ്ട്രീയ നിരീക്ഷകൻ ഡോ. പ്രേംകുമാർ "പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ' എന്ന വിഷയത്തിൽ സംസാരിച്ചു.
നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.
നാഷ്ണൽ കമ്മിറ്റിയിൽ വന്ന ഒഴിവുകൾ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ജി. ശ്രീജിത്ത്, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി. ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം. ജോർജ് എന്നിവരെ നാഷ്ണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
District News
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ രോഗനിർണയ ക്യാമ്പ് 20, 21, 22 തീയതികളിൽ നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. ഡോ. അർച്ചന എൻ. നായർ ക്യാമ്പിന് മേൽനോട്ടം വഹിക്കും. ഫോൺ - +91 87146 08594, 82810 01025.
Movies
സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാൻ അവസരമൊരുക്കി സംവിധായകൻ പ്രശാന്ത് മുരളിയുടെ സിനിമ വണ്ടി (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു.
തിയറി ക്ലാസുകളിൽ ഒതുങ്ങാതെ ഒരു യഥാർത്ഥ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ കടന്നുപോകാൻ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രിൽ 24 മുതൽ 27 വരെയാണ് നടക്കുന്നത്.
UNACTING Cinema Vandi എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവൽ ക്യാമ്പ് കൊച്ചിയിൽ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് സഞ്ചരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അഭിനയത്തിന്റെ നൂതന രീതികൾ പഠിക്കാനാവുമെന്ന് മാത്രമല്ല, അവർക്കായി തയ്യാറാക്കിയ ഒരു റോഡ് മൂവി ഷോർട്ട് ഫിലിമിൽ നേരിട്ട് അഭിനയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഇതിനു പുറമെ ഓരോ ആക്ടിംഗിന്റെയും വിഷ്വൽ അനാലിസിസും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
അവാർഡ് ജേതാവായ സംവിധായകൻ പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലുള്ള A.C.T Methods എന്ന ബ്രാൻഡിന്റെ കീഴിലാണ് ഈ വ്യത്യസ്തമായ സിനിമാ സംരംഭം ഒരുങ്ങുന്നത്.
വെറുമൊരു വർക്ക്ഷോപ്പ് എന്നതിലുപരി സിനിമയോടുള്ള താൽപ്പര്യമുള്ളവർക്ക് പരസ്പരം സംവദിക്കാനും ഒരു പ്രൊഫഷണൽ സെറ്റിന്റെ ഗൗരവം മനസിലാക്കാനും ഈ നാലു ദിവസത്തെ യാത്ര സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്-98478 82355.
National
ശ്രീനഗർ: ജമ്മുകഷ്മീരിൽ സൈനിക ക്യാമ്പിൽ അബദ്ധത്തിൽ വെടിപൊട്ടി മൂന്ന് സൈനികർക്ക് പരിക്ക്. വടക്കൻ കഷ്മീരിലെ കുപ്വാര ജില്ലയിലെ ഒരു സൈനിക ക്യാമ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
തോക്ക് വൃത്തിയാക്കുന്നതിനിടെ ഒരു സൈനികന്റെ കൈയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.
Sports
കൊച്ചി: ഫുട്ബോള് ഇതിഹാസം ലയണല് മെസിയെയും ഭാവിയുടെ താരം ലമിന് യമാലിനെയുമൊക്കെ വാര്ത്തെടുത്ത ബാഴ്സലോണയുടെ ഫുട്ബോള് അക്കാദമി കൊച്ചിയില് കുട്ടികള്ക്കായി ക്യാമ്പ് ഒരുക്കുന്നു.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില് മേയ് ഏഴ് മുതല് ഒന്പത് വരെയാണ് ക്യാമ്പ്. മികവ് കാട്ടുന്ന താരങ്ങള്ക്ക് സ്പെയ്നിലെ ബാഴ്സ ഫുട്ബോള് അക്കാദമിയായ ലാ മാസിയയില് പരിശീലനത്തിന് അവസരം ലഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തില് പറഞ്ഞു.
അഞ്ച് മുതല് 18 വയസു വരെയുള്ളവർക്കു ക്യാമ്പില് പങ്കെടുക്കാം. www.india.bar caacdemy.com എന്ന ലിങ്കില് രജിസ്റ്റര് ചെയ്യണം.
District News
മഞ്ചേരി: വിദ്യാർഥികൾക്ക് പാസ്പോർട്ട് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ മെഗാ പാസ്പോർട്ട് ക്യാന്പ്.
അപേക്ഷ സമർപ്പിക്കൽ, രേഖാ പരിശോധന, ബയോമെട്രിക് നടപടികൾ എന്നിവ പൂർത്തിയാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്.
പോളിടെക്നിക് കോളജിന് പുറമേ ഗവണ്മെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ടെക്നിക്കൽ ഹൈസ്കൂൾ, ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും പാസ്പോർട്ട് അപേക്ഷ സംബന്ധമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്നതാണ് ക്യാന്പ്.
സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ മിഷാൽ കുരിക്കൾ, ഷാമിൽ, നാജിയ റിഫ, പി.ടി. മുഹ്സിന, പ്രിൻസിപ്പൽ എസ്.ആർ. വേണുഗോപാൽ സീനിയർ സൂപ്രണ്ട് എം. ഷാഹുൽ ഹമീദ്, യൂണിയൻ അംഗങ്ങളായ പി. മർവ, എ.പി. സിനാൻ, റീജണൽ പാസ്പോർട്ട് ഓഫീസർ കെ.അരുണ് മോഹൻ എന്നിവർ നേതൃത്വം നൽകി.
District News
ഉദിനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ജൈവോത്സവം എന്ന പേരിൽ രണ്ടു ദിവസത്തെ പരിസ്ഥിതി ക്യാമ്പിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന സലാം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഗാഡ്ഗിലും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ ക്ലാസെടുത്തു.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. വിമല, കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഇ.വി. ജയകൃഷ്ണൻ, കെ.പി. മനോജ്, പി. ഷീബ, പ്രിൻസിപ്പൽ പി.വി. ലീന എന്നിവർ പ്രസംഗിച്ചു.
തടിയൻകൊവ്വൽ വയലിൽ നടന്ന തുമ്പി നിരീക്ഷണത്തിന് ജൈവവൈവിധ്യ ബോർഡ് അംഗം കെ.എ. മുഹമ്മദ് ഹനീഷ് നേതൃത്വം നൽകി.ഊർജ സംരക്ഷണം എന്ന വിഷയത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ കെ. സഹജൻ, കണ്ടലുകളുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ പി. വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു.
District News
ചേർത്തല: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കബ്ബ് ബുൾബുൾ കുട്ടികൾക്ക് നടത്തിയ ദ്വിദിന ക്യാമ്പ് ചേർത്തല നഗരസഭാധ്യക്ഷൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു.
ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തില് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ബീനാ അജി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സാജു തോമസ്, കടക്കരപ്പള്ളി ഗവ. യുപി സ്കൂൾ പ്രഥമാധ്യാപിക എന്.എസ്. ലിജി, ജില്ലാ കബ്ബ് കമ്മീഷണർ മുഹമ്മദ് റാഫി, ജില്ലാ പ്ലാനിംഗ് കമ്മീഷണർ അനിൽ ബി. കൃഷ്ണ, ജോയിന്റ് സെക്രട്ടറി എഫ്. ബലദേവ്, എഡിഒസി വി. പുഷ്പ എന്നിവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്റർ ഗവണ്മെന്റ് ആശുപത്രിയിലെ രക്തബാങ്ക് കേന്ദ്രീകരിച്ചുള്ള രക്തദാന കാന്പയിൻ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.എം. ജബ്ബാർഹാജി നിർവഹിച്ചു.
പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ചാണ് കാന്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. എംഎസ്എഫ് നേതാക്കളായ പി.ടി. മുറത്ത്, അൻസാർ ഒടുവിൽ, അഫീസ്, അജമൽ, സമീർ, ആദിൽ ഇടുവമ്മൽ, റശൂക്, ഹംദാൻ, സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശീയ യുവജനദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, ജില്ലാ പഞ്ചായത്ത് മെംബർ സുകുമാരൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ, സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ, ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷീനാലാൽ തുടങ്ങിയവർ സംബന്ധിച്ചു.
District News
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യസുരക്ഷ മിഷൻ, എഫ്എസിടി കന്പനി സിഎസ്ആർ ഇനിഷ്യേറ്റീവ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ ശാരീരിക പരിമിതി മറികടക്കുന്നതിനായി അലിംകോ അധിപ് പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സ്ക്രീനിംഗ് ക്യാന്പ് സംഘടിപ്പിക്കുന്നു.
13ന് കൽപ്പറ്റ എസ്കെഎംജെ സ്കൂൾ, 14ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാൾ, 16ന് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാൾ, 17ന് മാനന്തവാടി ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്ക്രീനിംഗ് ക്യാന്പ് നടക്കും. ചലന വൈകല്യം, സെറിബ്രൽ പാൾസി, ശ്രവണ വൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാർക്കായാണ് അസസ്മെന്റ് ക്യാന്പ് സംഘടിപ്പിക്കുന്നത്.
ചലന വൈകല്യമുള്ളവർക്ക് മാനുവൽ ട്രൈസൈക്കിൾ (അഡൽട്ട്), വീൽ ചെയർ (അഡൽട്ട്), എൽബോ ക്രച്ചസ് (അഡൽട്ട്), ആക്സിലറി ക്രച്ചസ് (സ്മോൾ/മീഡിയം/ലാർജ്), വാക്കിംഗ് സ്റ്റിക്ക് (അഡ്ജസ്റ്റബിൾ), റോളേറ്റർ (അഡൽറ്റ്) എന്നീ ഉപകരണങ്ങളും സെറിബ്രൽ പാൾസി ബാധിച്ച 14 വയസ് വരെയുള്ള കുട്ടികൾക്ക് സെറിബ്രൽ പാൾസി ചെയർ, വീൽചെയർ (ചൈൽഡ്) എന്നീ ഉപകരണങ്ങളും കേൾവി വൈകല്യം ഉള്ളവർക്ക് ബിടിഇ ശ്രവണസഹായിയുമാണ് നൽകുന്നത്. ഹിയറിംഗ് എയ്ഡിനു വേണ്ടിയുള്ള കേൾവി പരിശോധനയും ക്യാന്പിൽ നടക്കും.
ശ്രവണസഹായി ഗുണഭോക്താക്കൾക്ക് നിലവിലെ വർഷത്തെ ഒറിജിനൽ ഓഡിയോഗ്രാം റിപ്പോർട്ട് ആവശ്യമാണ്. ഈ റിപ്പോർട്ട് ഇല്ലാത്തവർക്ക് ക്യാന്പിൽ റിപ്പോർട്ട് തയ്യാറാക്കി നൽകും. കഴിഞ്ഞ മൂന്ന് വർഷമായി അധിപ് പദ്ധതി മുഖേനെ ഉപകരണങ്ങൾ ലഭിക്കാത്ത ഗുണഭോക്താക്കൾ ഇന്ന് മുതൽ ഒന്പതിനകം 04936-205307 എന്ന നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
ക്യാന്പിൽ പങ്കെടുക്കുന്നവർ 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ, ബിപിഎൽ റേഷൻ കാർഡ്, യുഡിഐഡി കാർഡ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. എപിഎൽ റേഷൻ കാർഡ് ഉടമകൾ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (2,80,000 വരുമാന പരിധി) ഹാജരാക്കണം.
NRI
ലണ്ടൻ: കൈരളി യുകെയുടെ വാർഷിക ത്രിദിന ക്യാമ്പ് "ദ്യുതി 2025' റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ സമാപിച്ചു. യുകെയുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യുകെ അംഗങ്ങൾ നോർത്താംപ്റ്റണിലെ ക്യാമ്പ് സൈറ്റിൽ ഒരുമിച്ച് കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളിൽ പങ്കെടുത്തു.
കോർബി - ഈസ്റ്റ് നോർത്താംപ്ടൺഷയർ പ്രദേശത്തിന്റെ എംപി ലി ബാരൻ കാമ്പ് സന്ദർശിക്കുകയും കൈരളി യുകെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ - വിസ നിയമങ്ങളിൽ സർക്കാരിന്റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ കൈരളി യുകെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്റെ പ്രകാശനവും പ്രസ്തുത വേദിയിൽ വച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.
സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് TEDx പ്രഭാഷകനും യുഎൻ യൂത്ത് ക്ലെമന്റ് ലീഡറുമായ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യുകെയിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
Kerala
കോട്ടയം: ആര്എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.
സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് ആര്എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള് പോലീസ് കേസെടുത്തിരിക്കുന്നത്.