പ്രകിലാഷ് , വിനീത്
പേരൂർക്കട: ബൈക്ക് മോഷ്ടാക്കളായ രണ്ടു പേരെ ഫോർട്ട് പൊലിസ് പിടികൂടി. ആറ്റുകാൽ എംഎസ്കെ നഗർ സ്വദേശികളായ വർക്ഷോപ് ഉണ്ണി എന്നു വിളിക്കുന്ന പ്രകിലാഷ് (30), വിനീത് (30) എന്നിവരാണ് പിടിയിലായത്. നവംബർ ആറിനായിരുനനു കേസിനാസ്പദമായ സംഭവം. മണക്കാട് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപം പാർക്ക് ചെയ്തിരുന്ന ടിവിഎക്സ്എൽ 100 മോപ്പഡാണ് പ്രതികൾ മോഷ്ടിച്ചത്. ഒന്നാം പ്രതി പ്രകിലാഷിനെതിരേ ഫോർട്ട് പൊലിസ് സ്റ്റേഷനിൽ നിരവധി പരാതികൾ നിലവിലുണ്ട്.
റോഡരികിൽ ഇരിക്കുന്ന വാഹനങ്ങൾ ഉരുട്ടിക്കൊണ്ടെത്തിക്കുന്നത് വിനോദാണ്. പ്രകിലാഷ് ഒരു വർക്ക്ഷോപ്പ് നടത്തിയിരുന്ന കാലയളവിൽ അറ്റകുറ്റപ്പണിക്കായി ഏൽപ്പിച്ച നിരവധി വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകാതെ സ്ക്രാപ്പിനു വിറ്റിരുന്നതാ യും പരാതികളുണ്ടായിരുന്നു.
ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്ത്, എസ്ഐമാരായ ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, സിപിഒമാരായ രാമചന്ദ്രൻ, രാഹുൽ, ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Blood donation camp conducted camp NattuVishesham DistrictNews