ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മീറ്റ് ദി ഓതര്‍, പൊയറ്റ്സ് ഡേ 2026 എന്നീ പരിപാടികളുടെ ഉദ്ഘാടനം ഡോ. സ്റ്റാന്‍ലി ജോണി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മീറ്റ് ദി ഓതര്‍, പൊയറ്റ്സ് ഡേ 2026 എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
ഡോ. സ്റ്റാന്‍ലി ജോണി ഉദ്ഘാടനംചെയ്തു. ഒറിജിനല്‍ സിന്, കോമ്രേഡ്സ് ആന്‍ഡ് മുല്ലാസ് തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ജിയോപൊളിറ്റിക്സിന്റെ വിവിധ തലങ്ങള്‍ വിശദമായി അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതവഹിച്ചു.
ഇംഗ്ലീഷ് വിഭാഗം മേധാവി സാജോ ജോസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സമീന തോമസ് എന്നിവര്‍ സംസാരിച്ചു. പൊയറ്റ്സ് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മൂന്നാംവര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനി റോസ് ആലപ്പാട്ടിന് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു.
അസോസിയേഷന് സെക്രട്ടറി ജെയിന് മരിയ ജോസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
Tags : 'Poets Day 2026' Nattuvishesham DistrictNews