x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​മ​ല്‍ മെ​ല​ഡി 2026 ഹ്ര​സ്വ​ചി​ത്ര അ​വാ​ര്‍​ഡ് ദാ​നം

വെബ് ഡെസ്ക്
Published: November 25, 2026 07:13 AM IST | Updated: November 25, 2026 07:13 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സി​എം​സി ഉ​ദ​യ പ്രോ​വി​ന്‍​സ് ഒ​രു​ക്കി​യ കാ​ര്‍​മ​ല്‍ മെ​ല​ഡി 2026 ഷോ​ര്‍​ട് ഫി​ലിം മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ര്‍​ഡ് ദാനച്ചടങ്ങ്‌ മാ​ള കാ​ര്‍​മ​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഫ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യു​ടേ​യും വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടേ​യും വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സി​എം​സി ഉ​ദ​യ പ്രോ​വി​ന്‍​സ് ഒ​രു​ക്കി​യ കാ​ര്‍​മ​ല്‍ മെ​ല​ഡി 2026 ഷോ​ര്‍​ട് ഫി​ലിം മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് മാ​ള കാ​ര്‍​മ​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.

ഫാ. ​ഡാ​നി ക​പ്പൂ​ച്ചി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി​എം​സി ജ​ന​റ​ല്‍ മീ​ഡി​യ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ന​വ്യ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ ധ​ന്യ സി​എം​സി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​ഡി​യ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ മ​രി​യ​റ്റ് സി​എം​സി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. മാ​ള കാ​ര്‍​മ​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​റി​നി മ​രി​യ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

യോ​ഗ​ത്തി​ല്‍ മി​ക​ച്ച ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍​ക്കും ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കും ക്യാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. ഒ​ന്നാം​സ​മ്മാ​നം പ്രേം​പ്ര​കാ​ശ് ലൂ​യീ​സ് സം​വി​ധാ​നം​ചെ​യ്ത (ജീ​വ ജ്വാ​ല അ​ക്കാ​ദ​മി ഓ​ഫ് ആ​ര്‍​ട്‌​സ് വേ​ലൂ​ര്‍) അ​ര്‍​ക്കീ​സ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ ര​ണ്ടാം​സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ​ത് കാ​ര്‍​മ​ല്‍ കോ​ള​ജി​ലെ കോ​മേ​ഴ്‌​സ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ന​ന്ദ് ഗി​രീ​ഷ് സം​വി​ധാ​നം​ചെ​യ്ത വ​ര്‍​ത്ത​മാ​ന​ഭൂ​ത​ങ്ങ​ള്‍ ആ​ണ്. മൂ​ന്നാം​സ​മ്മാ​നം കാ​ര്‍​മ​ല്‍ കോ​ള​ജി​ലെ മ​ള്‍​ട്ടി​മീ​ഡി​യ വി​ഭാ​ഗ​ത്തി​ന്‍റെ ഹി​ന്‍​സൈ​റ്റ് നേ​ടി. മി​ക​ച്ച സം​വി​ധാ​യ​ക​ന്‍: അ​ഭി​ന​ന്ദ് ഗി​രീ​ഷ്, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍: തേ​ജ​സ് ക​ണ്ണ​ന്‍, ഇ​വാ​ഞ്ച​ല്‍ പ്ര​സാ​ദ്, സി​നി​മാ​ട്ടോ​ഗ്ര​ഫ​ര്‍: വി​പി​ന്‍ ശോ​ഭ​ന​ന്ദ്, എ​ഡി​റ്റ​ര്‍: ജോ​യ​ല്‍ ജോ​ഷി, മി​ക​ച്ച ന​ട​ന്‍: ജോ​ണ്‍​സ​ന്‍ താ​നാ​ട​ന്‍, മി​ക​ച്ച ന​ടി: കാ​ര്‍​ത്തി​ക മി​നു, സെ​പ്ഷ​ല്‍ ജൂ​റി അ​വാ​ര്‍​ഡ് കാ​വ​ലാ​യ് ക​നി​വാ​യ്, ഋ​ണം എ​ന്നീ ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി.

മൂ​ന്ന് ഷോ​ര്‍​ട് ഫി​ലി​മു​ക​ള്‍ ചെ​യ്ത സൈ​ലു ചാ​പ്പി​ക്ക് സ്‌​പെ​ഷ​ല്‍ അ​വാ​ര്‍​ഡ് ന​ല്‍​കി.

Tags : Carmel Melody 2026 Nattuvishesham DistrictNews

Recent News

Corehub Up