കോയമ്പത്തൂർ: കോയമ്പത്തൂർ നഗരസഭാ കോർപ്പറേഷനിൽ 2021–22 മുതൽ 2025–26 വരെയുള്ള കാലയളവിൽ 2,277.27 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. 419 പേജുള്ള പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകൾ.
ഇതിൽ 2,050.41 കോടി രൂപയുടെ ക്രമക്കേടുകൾ സ്വത്ത് നികുതി ഭരണവുമായി ബന്ധപ്പെട്ടതാണ്. ഖരമാലിന്യ സംസ്കരണം, തെരുവുവിളക്ക് പദ്ധതികൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങൽ, പുറംകരാർ നിയമനങ്ങൾ, 24 മണിക്കൂർ കുടിവെള്ള പദ്ധതി എന്നിവയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരം സാമൂഹിക പ്രവർത്തകൻ എസ്.പി. ത്യാഗരാജൻ നേടിയ റിപ്പോർട്ടിൽ, വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്നും ശുപാർശ ചെയ്യുന്നു. അതേസമയം കോർപ്പറേഷന്റെ എൻജിനീയറിംഗ് വിഭാഗം ഓഡിറ്റിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Tags : Coimbatore Nattuvishesham DistrictNews