ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച കലാഞ്ജലി 2026 അധ്യാപക കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ അ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച അഖിലകേരള അധ്യാപക കലോത്സവം കലാഞ്ജലി 2026 സമാപിച്ചു. 47 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി മുന്നൂറോളം അധ്യാപകര്‍ പങ്കെടുത്തു.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യാപക കലാമേള ഉദ്ഘാടനംചെയ്തു. മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ് കോളജ് ഓവറോള്‍ പട്ടം കരസ്ഥമാക്കി. തിരുവാതിരക്കളിയില്‍ പാലക്കാട് മേഴ്സി കോളജും നാടന്‍പാട്ടില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സംഘനൃത്തത്തില്‍ കൊടുങ്ങല്ലൂർ എംഇഎസ് കോളജും ഒന്നാംസ്ഥാനം നേടി. സമാപനച്ചടങ്ങിൽ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സേവിയര്‍ ജോസഫ്, ഡോ.എന്‍. അനില്‍കുമാര്‍, ഐക്യുഎസി കോഓർഡിനേറ്റര്‍ ഡോ.കെ.ജി. ഷിന്റോ, അധ്യാപകരായ ഡോ.കെ.എം. മൂവീഷ്, ഡോ.ഇ. വിനീത, ഡോ. വര്‍ഷ ഗണേഷ്, ഫാ.ഡോ. എന്‍.എസ്. വിന്‍സന്റ് എന്നിവർ സന്നിഹിതരായി.
Tags : Kalanjali 2026; Nattuvishesham DistrictNews