ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ അക്രമി തീവച്ചു നശിപ്പിച്ച ബൈക്കുകൾ.
ചാലക്കുടി: പൊലിസ് സ്റ്റേഷൻ കോന്പൗണ്ടിൽ കടന്ന് ബൈക്കുകൾ തീവച്ചു നശിപ്പിച്ചു. ചാലക്കുടി പൊലിസ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകളാണ് തീവച്ചുനശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ എടമരത്ത് സുകുമാരനെ(40) പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ 12.45നാണു സംഭവം. പൊലിസ് സ്റ്റേഷന്റെ മതിൽ ചാടിക്കടന്നെത്തിയ അക്രമി ബൈക്കുകളിൽനിന്നു പെട്രോൾ ഉൗറ്റിയെടുത്ത് വാഹനങ്ങൾക്കുമുളകിൽ ഒഴിച്ച ശേഷം മതിലിന്റെ മുകളിൽ കയറിനിന്ന് തീയെറിഞ്ഞ് കത്തിക്കുകയായിരുന്നു. തീപടർന്നതോടെ സുകുമാരൻ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബൈക്കുകൾ കത്തുന്പോഴാണു പൊലിസ് വിവരം അറിയുന്നത്. അഗ്നിശമനസേനയെത്തി തീയണച്ചു.
പിന്നീട് സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിയുന്നതും പിടികൂടിയതും. കുറച്ചു നാളുകളായി ടൗണിൽ അലഞ്ഞുനടക്കുന്നയാളാണു പ്രതിയെന്ന് പൊലിസ് പറഞ്ഞു.
Tags : Motorcycles held as evidence at the Chalakudy Police Station Nattuvishesham DistrictNews