തൃശൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽകാൽനാട്ടൽ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കുന്നു.
തൃശൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവപ്പന്തൽ നിർമാണത്തിനു ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മേയർ ഡോ. നിജി ജസ്റ്റിൻ കാൽനാട്ട് നിർവഹിച്ചു. സ്റ്റേജ്, പന്തൽ കമ്മിറ്റി ചെയർപെഴ്സണ്‍ ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീഷ്മ ബാബുരാജ് അധ്യക്ഷത വഹിച്ചു.
തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻചാർജ് അജിത് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസംബർ ഒന്നുമുതൽ നാലുവരെ തൃശൂർ ടൗണിലെ 23 വേദികളിലായാണു കലോത്സവം നടക്കുന്നത്.
Tags : Revenue District School Arts Festival Nattuvishesham DistrictNews