Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue District School Arts Festival

Wayanad

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 23 മു​ത​ല്‍; മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും

ക​ല്‍​പ്പ​റ്റ: 45-ാമ​ത് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 23 മു​ത​ല്‍ 26 വ​രെ മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തും. ഇ​തി​ന്‍റെ ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​പി. അ​ബ്ദു​ള്‍ ജ​ലീ​ല്‍, എം. ​നാ​സ​ര്‍, സ​ഫ്‌​വാ​ന്‍ വെ​ള്ള​മു​ണ്ട, ഇ. ​മു​സ്ത​ഫ, അ​ന്‍​വ​ര്‍ ഗൗ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ല്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മൂ​വാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ എ​ട്ട് വേ​ദി​ക​ളി​ല്‍ 94 സ്റ്റേ​ജ് ഇ​ത​രം ഉ​ള്‍​പ്പ​ടെ 317 ഇ​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും. വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള 150 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​ക്കോ​ട്, കാ​ന്ത​ന്‍​പാ​റ, എ​ട​ക്ക​ല്‍, ബാ​ണാ​സു​ര, കാ​രാ​പ്പു​ഴ, കു​റു​വ, ചെ​മ്പ്ര, സൂ​ചി​പ്പാ​റ എ​ന്നീ പേ​രു​ക​ളാ​ണ് വേ​ദി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ആ​റ് വേ​ദി​ക​ള്‍ ഡ​ബ്ല്യു​എം​ഒ കാ​മ്പ​സി​ലും ര​ണ്ട് വേ​ദി​ക​ള്‍ ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യി​ലു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

23ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത്തോ​ടെ മേ​ള​യ്ക്ക് തു​ട​ക്ക​മാ​കും. സ്റ്റേ​ജ് ഇ​ത​ര വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം അ​ന്ന് പൂ​ര്‍​ത്തി​യാ​കും. 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.​സി​നി​മാ​താ​രം സ​ണ്ണി വെ​യ്ന്‍ മു​ഖ്യാ​തി​ഥി​യാ​കും. 26ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘ​ധാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി മു​ഖ്യാ​തി​ഥി​യാ​കും. ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന് 13 സ​ബ് ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. മു​ന്നൂ​റോ​ളം വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. ഒ​രേ​സ​മ​യം 500 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ഭോ​ജ​ന​ശാ​ല​യാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

ശു​ചി​ത്വ മി​ഷ​ന്‍റെ​യും മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ​യും സേ​വ​നം ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് ക​ലോ​ത്സ​വ ന​ട​ത്തി​പ്പ്. മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടു​ന്ന​വ​ര്‍​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി ന​ല്‍​കും. ഒ​പ്പ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് നി​സാ​ര്‍ വ​യ​നാ​ട്, ഹി​പ്‌​സ് റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ര്‍​ഥ​മു​ള്ള ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കും. ഇ​തി​നു​മു​മ്പ് 2008ലാ​ണ് മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​യ​ത്. ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ട്ടി​ല്‍ ടൗ​ണി​ല്‍​നി​ന്ന് ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. വെ​ള്ള​മു​ണ്ട​യി​ലെ ക​ലാ​കാ​ര​ന്‍ നി​സാ​റാ​ണ് ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്.

Latest News

Corehub Up