x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ

വെബ്ഡസ്ക്
Published: November 27, 2026 07:12 AM IST | Updated: November 27, 2026 07:12 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: 37 ാമ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ തൃ​ശൂ​രി​ൽ 22 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്നു ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. വി​വേ​കോ​ദ​യം സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 46 ഇ​ന​ങ്ങ​ളി​ലാ​യി 900 വി​ദ്യാ​ർ​ഥി​ക​ളും സി​എം​എ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ 37 ഇ​ന​ങ്ങ​ളി​ലാ​യി 538 കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും.

പ്ര​ധാ​ന വേ​ദി​യാ​യ ടൗ​ൺ ഹാ​ൾ, ഹോ​ളി ഫാ​മി​ലി സ്കൂ​ൾ, മു​ണ്ടു​പാ​ലം സെ​ന്‍റ് ജോ​സ​ഫ് സി​ജി​എ​ച്ച്എ​സ്, കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ എ​ച്ച്എ​സ്എ​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​ജി​എ​ച്ച്എ​സ്, സെ​ന്‍റ് ക്ല​യേ​ഴ്സ‌് സി​ജി​എ​ച്ച്എ​സ്, സെ​ന്‍റ് ക്ല​യേ​ഴ്സ് എ​ൽ​പി, സാ​ഹി​ത്യ അ​ക്കാ​ദ​മി, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ്, സാ​ഹി​ത്യ അ​ക്കാ​ദ​മി, പൊ​ലി​സ് അ​ക്കാ​ദ​മി, സ്‌​കൗ​ട്ട് ഹാ​ൾ, ചേ​ല​ക്കോ​ട്ടു​ക​ര എം​ടി​എ​ച്ച്എ​സ്, ബാ​ല​ഭ​വ​ൻ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

വി​വി​ധ സ്റ്റേ​ജു​ക​ളി​ലേ​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ക്കു​ന്ന മോ​ഡ​ൽ ബോ​യ്‌​സ് സ്കൂ​ളി​ലേ​ക്കും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഘോ​ഷ​യാ​ത്ര​യും ക​ല​വ​റ​നി​റ​യ്ക്ക​ലും 30നു ​രാ​വി​ലെ എ​ട്ടി​നു ന​ട​ക്കും. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 20,000 ത്തോ​ളം പേ​ർ​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം മോ​ഡ​ൽ ഗേ​ൾ​സ് സ്‌​കൂ​ളി​ൽ 30നു ​രാ​വി​ലെ 10.30നു ​ന​ട​ക്കും.


ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ടൗ​ൺ ഹാ​ളി​ൽ ഡി​സം​ബ​ർ ര​ണ്ടി​നു രാ​വി​ലെ പ​ത്തി​നു മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സം​ബ​ർ നാ​ലി​നു വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ക​ലോ​ത്സ​വ വി​വ​ര​ങ്ങ​ളും പ്രോ​ഗ്രാം നോ​ട്ടീ​സ്, ലൊ​ക്കേ​ഷ​ൻ മാ​പ്പു​ക​ൾ എ​ന്നി​വ kal olsavam2026.blogspot.com എ​ന്ന ബ്ലോ​ഗി​ലൂ​ടെ അ​റി​യാ​നാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ കാ​യി​ക സ്‌​റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ഫി ഡെ​ൽ​സ​ൺ, ഡി​ഡി​ഇ ഇ​ൻ​ചാ​ർ​ജ് അ​ജി​ത്ത് ജോ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ൻ. സൈ​മ​ൺ ജോ​സ്, ജോ​ഷി പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattuvishesham localnews Revenue District School Arts Festival

Recent News

Corehub Up