പ്രതീകാത്മക ചിത്രം
പയ്യന്നൂര്‍: കൃത്യനിര്‍വഹണത്തിനിടയില്‍ പൊലിസ് വാഹനത്തില്‍ കാറിടിച്ച് എസ്ഐക്കും പൊലിസുകാര്‍ക്കും പരിക്ക്. അപകടത്തില്‍ പരിക്കേറ്റ പയ്യന്നൂര്‍ എസ്ഐ കെ. സുഹൈലിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ കവ്വായിയിലെ രജിത്തിനെതിരേ കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ കേളോത്തായിരുന്നു അപകടം.
പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ കേളോത്തെത്തിയപ്പോള് അപരിചിതരായ ആള്‍ക്കാരെ കണ്ടതിനാല്‍ അവരോട് കാര്യങ്ങള്‍ തിരക്കുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ കാര്‍ പൊലിസിന്റെ വാഹനത്തിലിടിച്ച് അപകടമുണ്ടായത്. ഈ അപകടത്തിലാണ് വാഹനത്തിലുണ്ടായിരുന്ന എസ്ഐക്കും പൊലിസുകാര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : nattuvishesham localnews Sub-Inspector police officers injured after a car