പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ സിബിഎസ്ഇ ജില്ലാ അത്ലറ്റിക് മീറ്റ് ഇന്നും നാളെയുമായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടക്കും. മിസ്റ്റർ യൂണിവേഴ്സും ബോഡി ബിൽഡറുമായ ചിത്രരേഷ് നടേശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സഹോദയ പ്രസിഡന്റ് കെ.പി. സുബൈർ അധ്യക്ഷത വഹിക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് വിശിഷ്ടാതിഥിയാകും.
നൂറോളം സ്കൂളുകളിൽനിന്നായി 1500 ഓളം കുട്ടികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മളനത്തിൽ അറിയിച്ചു.അണ്ടർ- 12, അണ്ടർ- 14, അണ്ടർ- 17, അണ്ടർ- 19 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കായിക മേളയുടെ സുഗമമായ നടത്തിപ്പിനായി പൊടിക്കളം മേരിഗിരി സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി, പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി എന്നിവർ ജനറൽ കൺവീനർമാരായ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്.
Tags : Athletic Meet nattuvishesham localnews CBSE District held in Pariyaram