നിർമലഗിരി കോളജിൽ ചരിത്ര വിഭാഗവും രാഷ്ട്രതന്ത്ര വിഭാഗവും എൻഎസ് എസും ഐക്യുഎസിയും സംയുക്തമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ ചരിത്ര വിഭാഗവും രാഷ്ട്രതന്ത്ര വിഭാഗവും എൻഎസ്എസും ഐക്യുഎസിയും സംയുക്തമായി വിദ്യാർഥികൾക്കായി ഭരണഘടനാ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും രാജ്യത്തിന്റെ ജീവിതത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഭരണഘടനാ ധാർമികതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചരിത്ര വിഭാഗം അധ്യക്ഷ രേഷ്മ ടോം, രാഷ്ട്രതന്ത്ര വിഭാഗം മേധാവി ദീപക് ജോസഫ്, എൻഎസ്എസ് പ്രോഗാം ഓഫിസറും ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ദീപു തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾക്കായി ഭരണഘടനാ ക്വിസ് നടന്നു. എൻഎസ്എസ് പ്രോഗാം ഓഫിസറും ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിസ്റ്റർ ഒ.എസ്. മഞ്ജു, രാഷ്ട്രതന്ത്ര വിഭാഗം അധ്യാപിക ആസ്രിത പി. ശ്രീജിത്ത് എന്നിവർ ക്വിസിന് നേതൃത്വം നൽകി. ക്വിസിൽ എം. റാഹിന, സലീന സത്താർ എന്നിവർ വിജയികളായി.
Tags : Constitution Day nattuvishesham localnews Constitution Day celebrated at Nirmalagiri