സഹൃദയ കോളജിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോജി കല്ലിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (ഓട്ടോണമസ്) കന്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബ്ലോക്ക് ചെയിൻ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോജി കല്ലിങ്ങൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഏക്സൻസ് ഗ്ലോബൽ പ്രോജക്ട് ഒപ്റ്റിമൈസേഷൻ ലീഡർ രാഹുൽ സിംഗ്, ഐഐടി പാലക്കാട് സീനിയർ പ്രോജക്ട് എൻജിനിയർ ലോമിൻ ജോയ്, കോയന്പത്തൂർ നെഹ്റു ആർട്സ് ഏൻഡ് സയൻസ് കോളജ് ഡീൻ ഓഫ് ഇ-ഗവർണൻസ് ഡോ. ഡി. സെൽവനായകി എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
തുടർന്ന് കോയന്പത്തൂർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജുമായി ധാരണാപത്രം ഒപ്പുവച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, കോണ്‍ഫറൻസ് കോഓർഡിനേറ്റർ നിതിൻ മോഹനൻ, കണ്‍വീനർ പ്രേമിക എന്നിവർ പ്രസംഗിച്ചു.
Tags : Sahhrdaya College nattuvishesham localnews