x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: June 22, 2026 10:31 AM IST | Updated: June 22, 2026 10:31 AM IST

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം രാ​വി​ലെ ഫാ. ​ജെ​ബി​ൻ പ​തി​പ​റ​മ്പി​ൽ എം​സി​ബി​എ​സ് ന​ട​ത്തി​യ പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.‌

തു​ട​ർ​ന്ന് ന​ട​ന്ന ഖ​ത്വാ പ്രാ​ർ​ഥ​ന​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ത​ല​ശേ​രി മു​ൻ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക മി​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ അ​ടി​സ്ഥാ​നം കു​ടും​ബം ആ​ണെ​ന്നും കു​ടും​ബം എ​ന്നാ​ൽ ത്രി​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ കു​ടും​ബ​ങ്ങ​ൾ ത്രി​ത്വ​ത്തി​ന്‍റെ ഇ​രി​പ്പി​ട​മാ​ക​ണം എ​ന്നും മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള വ​ച​ന സ​ന്ദേ​ശ​ത്തി​ൽ വി​ശ്വാ​സി​ക​ളെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

സ്നേ​ഹ​മാ​യ ദൈ​വ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വ​രു​ക എ​ന്ന​താ​ണ് ഓ​രോ കു​ടും​ബ​ങ്ങ​ളു​ടെ​യും ദൗ​ത്യം എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യും രൂ​പ​ത റി​സോ​ഴ്സ് പേ​ഴ്സ​ണും വാ​ഗ്മി​യു​മാ​യ ജോ​ർ​ജ് കു​ട്ടി ആ​ഗ​സ്തി ക്ലാ​സ് ന​യി​ച്ചു.

 

K-Rail Survey K-Rail Survey

കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ സം​ബ​ന്ധി​ച്ചും സ​ഭ കു​ടും​ബ കൂ​ട്ടാ​യ്മ​ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ക്ലാ​സ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലു​മാ​യി പ്ര​തി​നി​ധി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യും ന​ട​ന്നു.

 

K-Rail Survey

തു​ട​ർ​ന്ന് പ​ന്ത്ര​ണ്ട് റീ​ജി​യ​ണു​ക​ളാ​യി തി​രി​ഞ്ഞു​ന​ട​ത്തി​യ ച​ർ​ച്ച​യും തു​ട​ർ​ന്ന് ന​ട​ന്ന റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ന​ട​ത്തി​യ ആ​ശി​ർ​വാ​ദ​ത്തോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്.

K-Rail Survey

കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജി​ബി​ൻ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി ജെ​യി​നി ചാ​ക്കോ​ച്ച​ൻ, ട്രെ​ഷ​റ​ർ ജി​നു പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സീ​ന തോ​മ​സ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Annual conference Great Britain SyroMalabar Family Association

Recent News

Corehub Up