x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​നി​യി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 11,12 തീ​യ​തി​ക​ളി​ല്‍

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: July 6, 2026 10:08 AM IST | Updated: July 6, 2026 10:08 AM IST

കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​നാ​ലാ​മ​ത്തെ തി​രു​നാ​ളും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ജൂ​ലൈ 11,12 (ശ​നി,ഞാ​യ​ര്‍) ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും.

56 വ​ര്‍​ഷം പി​ന്നി​ടു​ന്ന ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ലാ​ണ് (Regenten Str.4, 51063 Koeln) ന​ട​ക്കു​ന്ന​ത്.

11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ളി​ന് കൊ​ടി​യേ​റും. 12ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ല്‍ യൂ​റോ​പ്പി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ര്‍ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്ത​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ളി​ല്‍ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡൊ​മി​നി​ക്കൂ​സ് ഷ്വാ​ഡ​ര്‍​ലാ​പ്പ് പ​ങ്കെ​ടു​ക്കും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും.

ബോ​ണി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി സാ​ബു, ജോ​ർ​ലി ചി​റ്റി​ല​പ്പി​ള്ളി മ​ക്ക​ളാ​യ ഡേ​വി​ഡ്, ജോ​ർ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​സു​ദേ​ന്തി.

ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സന്‍, ആ​ഹ​ന്‍, എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും സീ​റോമ​ല​ബാ​ർ കൂ​ട്ടാ​യ്മ​യാ​ണ് കൊ​ളോ​ണി​ലെ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി.

കൊ​ളോ​ണ്‍ ക​ര്‍​ദി​നാ​ള്‍ റൈ​ന​ര്‍ മ​രി​യ വോ​ള്‍​ക്കി​യു​ടെ കീ​ഴി​ലു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ ചാ​പ്ലയി​നാ​യി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എംഐ ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി സേ​വ​നം അ​നു​ഷ്ടി​ക്കു​ന്നു.

Tags : Feast Koeln SyroMalabar Germany

Recent News

Corehub Up