Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burst

ഭൂട്ടാനിൽ ഹിമതടാകം തകർന്നു; ബംഗാളിലും ആസമിലും പ്രളയ മുന്നറിയിപ്പ്

തിം​ഫു: ഭൂ​ട്ടാ​നി​ലെ ഷി​ന്‍റാ​ഫു ഹി​മ​ത​ടാ​കം ത​ക​ർ​ന്ന് തു​ട​ർ​ന്ന് സ​ങ്കോ​ഷ് ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ബം​ഗാ​ളി​ലെ​യും ആ​സ​മി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ്ര​ള​യ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഹി​മ​ത​ടാ​കം ത​ക​ർ​ന്നു​ള്ള മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭൂ​ട്ടാ​നി​ലെ ഗാ​സ ജി​ല്ല​യി​ൽ വാ​കി​ല പ​ർ​വ​ത​ത്തി​നു താ​ഴെ മോ ​ചു ന​ദീ​ത​ട​ത്തി​ന്‍റെ ഉ​യ​ർ​ന്ന ഭാ​ഗ​ത്തു​ള്ള ഷി​ന്‍റാ​ഫു ത​ടാ​കം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത്. ഭൂ​ട്ടാ​ൻ അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്ന 17 ഹി​മ​ത​ടാ​ക​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ത​ടാ​ക​ത്ത​ക​ർ​ച്ച​യു​ടെ യ​ഥാ​ർ​ഥ വ്യാ​പ്തി​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ആ​ഘാ​ത​വും സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും പൂ​ർ​ണ​മാ​യ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​നാ​ഖ​യി​ൽ സോ​ള​ർ പാ​ന​ലു​ക​ൾ ഒ​ലി​ച്ചു​പോ​വു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞ് പ്ര​ധാ​ന ഹൈ​വേ​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ത​ടാ​കം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു മു​ത​ൽ എ​ട്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​ള​യ​ജ​ലം ഇ​ന്ത്യ-​ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി​യി​ൽ എ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ആ​സ​മി​ലെ ധു​ബ്രി, ബം​ഗാ​ളി​ലെ ഡാ​ർ​ജി​ലിം​ഗ് മ​ല​നി​ര​ക​ൾ, അ​ലി​പു​ർ​ദു​വാ​ർ, ജ​ൽ​പാ​യ്ഗു​രി ജി​ല്ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​ത്.

ബം​ഗാ​ളി​ലെ അ​ലി​പു​ർ​ദു​വാ​ർ ജി​ല്ല​യി​ൽ സ​ങ്കോ​ഷ് ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഇ​തി​നോ​ട​കം ത​ന്നെ ദു​രി​താ​ശ്വാ​സ കാമ്പു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു അ​ലി​പു​ർ​ദു​വാ​ർ പൊ​ലി​സ് സൂ​പ്ര​ണ്ട് അ​മി​ത് കു​മാ​ർ ഷാ ​വ്യ​ക്ത​മാ​ക്കി. 

Latest News

Corehub Up