Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G20

ജി20 ​രാ​ജ്യ​ങ്ങ​ളോ​ട് സ​ഹ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് മാ​ർ​ക്കോ റൂ​ബി​യോ

അ​റ്റ്‌​ലാ​ന്‍റ: യു​ക്രെ​യ്നി​ലെ​യും ഇ​റാ​നി​ലെ​യും യു​ദ്ധ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഭി​ന്ന​ത​ക​ൾ രൂ​ക്ഷ​മാ​ക്കു​ന്ന​തി​നി​ടെ ജി20 ​രാ​ജ്യ​ങ്ങ​ളോ​ട് സ​ഹ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളോ​ടാ​ണ് റൂ​ബി​യോ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​മേ​രി​ക്ക​യി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.  ഇ​റാ​നെ​തി​രാ​യ യു​എ​സ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള ഊ​ർ​ജ​വി​ല കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യ​വും യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​യി. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ദ്വി​ദി​ന ജി20 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്താ​നി​രു​ന്ന ഗ്രൂ​പ്പ് ഫോ​ട്ടോ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി. 

റ​ഷ്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം ചി​ത്ര​മെ​ടു​ക്കു​ന്ന​തി​ൽ ചി​ല യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ്രൂ​പ്പ് ഫോ​ട്ടോ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. 2022-ൽ ​റ​ഷ്യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ന്ന മു​ൻ ജി20 ​യോ​ഗ​ങ്ങ​ളി​ലും റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ൽ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 

ചൈ​ന, ഇ​ന്ത്യ, റ​ഷ്യ, ജ​പ്പാ​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ ജി20​യു​ടെ അ​ടു​ത്ത നേ​തൃ ഉ​ച്ച​കോ​ടി ഡി​സം​ബ​റി​ൽ മ​യാ​മി​യി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഡോ​റ​ൽ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

Latest News

Corehub Up