Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fingertips

വി​ദേ​ശ മ​ല​യാ​ളി​ക​ള്‍​ക്ക് ഡോക്‌ടർ വിരൽത്തുന്പിൽ

കൊ​ച്ചി: വി​ദേ​ശ മ​ല​യാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ലെ ആ​രോ​ഗ്യ ​വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ഹെ​ല്‍​ത്ത് സ്റ്റാ​ര്‍​ട്ട​പ്പാ​യ മെ​ഡ്‌​ലോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. വി​വി​ധ ചി​കി​ത്സാ ​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഒ​രൊ​റ്റ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണ് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡ്‌​ലോ​ര്‍​ഡി​ന്‍റെ ല​ക്ഷ്യം.

എം​ബി​ബി​എ​സ് ഡോ​ക്‌ടര്‍​മാ​ര്‍​ക്കു പു​റ​മേ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍, ദ​ന്ത​ഡോ​ക്‌ട‍​മാ​ര്‍, മൃ​ഗ​ഡോ​ക്‌ടര്‍​മാ​ര്‍, ഡ​യ​റ്റീ​ഷ്യ​ന്മാ​ര്‍, പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ള്‍, മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​ങ്ങ​ളും പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ, യു​കെ, ന്യൂ​സി​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ള്‍​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.

രോ​ഗി​ക​ള്‍​ക്ക് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​വും പ്ലാ​റ്റ്ഫോ​മി​ലു​ണ്ട്. ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ അ​യ​ച്ചു​ ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കേ​ര​ള​ത്തി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു​ന​ല്‍​കാ​നും മെ​ഡ്‌​ലോ​ര്‍​ഡി​ലൂ​ടെ സാ​ധി​ക്കും.

വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​സു​ഖം ബാ​ധി​ക്കു​മ്പോ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന ദൂ​ര​വും ചി​കി​ത്സ​യ്ക്കാ​യു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പും സൃ​ഷ്ടി​ക്കു​ന്ന ആ​ശ​ങ്ക​ക​ള്‍ കു​റ​യ്ക്കു​ക​യാ​ണ് സം​രം​ഭ​ത്തിന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് മെ​ഡ്‌​ലോ​ര്‍​ഡ് സ്ഥാ​പ​ക​ന്‍ സാ​യൂ​ജ് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സോ​ഫ്റ്റ്‌വേ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ അ​ഖി​ല്‍ കെ. ​പ​ര​മേ​ശ്വ​ര​നു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

Latest News

Corehub Up