x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കാ​റി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 17, 2026 12:51 PM IST | Updated: September 17, 2026 12:53 PM IST

പ്രതികളുടെ കാർ നാട്ടുകാർ അടിച്ച് തകർത്ത് നിലയിൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച ഇ​വ​ർ ഭ​ർ​ത്താ​വി​നൊ​പ്പം അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഇ​വ​രെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി നാ​ലം​ഗ സം​ഘ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് യു​വ​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം ഇ​വ​രെ കാ​റി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല.

ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജ​യ​ല​ക്ഷ്മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ഓ​ടി​ച്ച കാ​ർ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യു​ണ്ടാ​യി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം, രാ​കേ​ഷ്, അ​യ​ൻ, ക​ര​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Kidnap Woman Injury Car

Recent News

Corehub Up