x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യേ​ക്കാ​ൾ ഉ​യ​രം; ഏ​ഷ്യ​യി​ലെ 'വൃ​ക്ഷ​രാ​ജ​ൻ'‌ ടിബറ്റിൽ, ഉയരം 336 അടി!

റിസെർച്ച് ഡെസ്‌ക്
Published: September 17, 2026 01:38 PM IST | Updated: September 17, 2026 01:38 PM IST

ടി​ബ​റ്റ് വ​ന​മേ​ഖ​ല​യി​ൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വൃക്ഷമായ ഹി​മാ​ല​യ​ൻ സൈ​പ്ര​സ്.

​ഷ്യാ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷം, ആ ​വൃ​ക്ഷ​രാ​ജ​ന് അ​മേ​രി​ക്ക​യു​ടെ സ്‌​റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യേ​ക്കാ​ൾ ഉ​യ​ര​മു​ണ്ട്! 102.3 മീ​റ്റ​റാ​ണ് (336 അ​ടി) ആ ​വൃ​ക്ഷ​ഭീ​മ​ന്‍റെ ഉ​യ​രം! ടി​ബ​റ്റി​ലെ യാ​ർ​ലും​ഗ് സാം​ഗ്ബോ ഗ്രാ​ൻ​ഡ് കാ​ന്യോ​ൺ നേ​ച്ച​ർ റി​സ​ർ​വി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് ഹി​മാ​ല​യ​ൻ സൈ​പ്ര​സ് (കു​പ്രെ​സ​സ് ടോ​റു​ലോ​സ) സ്ഥി​തി​ചെ​യ്യു​ന്ന​ത്. വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ആ ​വൃ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ റെ​ഡ്‌​വു​ഡ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​സ്റ്റ​ൽ റെ​ഡ് വു​ഡ് ആ​ണ് ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന​തി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷം. ഹൈ​പ്പീ​രി​യോ​ൺ എ​ന്നു വി​ളി​പ്പേ​രു​ള്ള വൃ​ക്ഷ​രാ​ജാ​വി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ഉ​യ​രം 381 അ​ടി​യാ​ണ്. അ​തു ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷ​മാ​ണ് ടി​ബ​റ്റി​ലെ ഹി​മാ​ല​യ​ൻ സൈ​പ്ര​സ്. ഈ വിഭാഗത്തിൽപ്പെട്ട മ​ര​ങ്ങ​ൾ​ക്കു നൂ​റ്റാ​ണ്ടു​ക​ളോ​ളം ആ​യു​സു​ണ്ടാ​കാ​റു​ണ്ട്. ടി​ബ​റ്റി​ൽ ക​ണ്ടെ​ത്തി​യ മഹാവൃക്ഷത്തിന് ഏ​ക​ദേ​ശം 1,500 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണു ശാ​സ്ത്ര​ജ്ഞ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

 

 

K-Rail Survey

എ​ന്നാ​ൽ, വൃ​ക്ഷ​രാ​ജ​നെ നേ​രി​ട്ടു​കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​വാ​ദ​മി​ല്ല. കാ​ര​ണം സ​ഞ്ചാ​രി​ക​ൾ ആ​വാ​സ​വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​മെ​ന്നു സം​ര​ക്ഷ​ണ​ച്ചു​മ​ത​ല​യു​ള്ള​വ​ർ പ​റ‍​യു​ന്നു. മ​ലേ​ഷ്യ​യി​ലെ ഡാ​നം വാ​ലി ക​ൺ​സ​ർ​വേ​ഷ​ൻ ഏ​രി​യ​യി​ൽ വ​ള​രു​ന്ന 331 അ​ടി ഉ​യ​ര​മു​ള്ള മ​ഞ്ഞ മെ​റാ​ന്‍റി ആ​യി​രു​ന്നു ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷ​മെ​ന്ന റെ​ക്കോ​ർ​ഡി​ന് ഉ​ട​മ. മ​ലേ​ഷ്യ​ൻ ഭാ​ഷ​യി​ൽ ട​വ​ർ എ​ന്ന​ർ​ഥം വ​രു​ന്ന മെ​നാ​റ എ​ന്ന വി​ളി​പ്പേ​ര് ഇ​തി​നു ല​ഭി​ച്ചു.

ടി​ബ​റ്റി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്ര​ജ്ഞ​ർ ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ തേ​ടു​ക​യാ​യി​രു​ന്നു. ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ, പ്ര​ദേ​ശ​ത്തി​ന്‍റെ നി​ല​വി​ലെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. സൈ​പ്ര​സ് ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം മ​റ്റു ഭീ​മ​ൻ മ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​ണ്. ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, 295 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള 25-ലേ​റെ വ​ൻ വൃ​ക്ഷ​ങ്ങ​ൾ മേ​ഖ​ല​യി​ലു​ണ്ട​ത്രെ!

Tags : Cupressustorulosa YarlungZangboGrandCanyon Environment EcoFriendly Nature Conservation Biodiversity Tibet

Recent News

Corehub Up