ഉരുളക്കിഴങ്ങ്
ലണ്ടൻ: യൂറോപ്പിലും യുകെയിലും തുടരുന്ന കടുത്ത വരൾച്ചയും ഉഷ്ണതരംഗവും ഉരുളക്കിഴങ്ങ് കൃഷിയെ ദോഷകരമായി ബാധിച്ചതായി റിപ്പോർട്ട്.
ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, യുകെ എന്നീ രാജ്യങ്ങളിലായി ഉരുളക്കിഴങ്ങ് ഉത്പാദനത്തിൽ 35 ലക്ഷത്തിലധികം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
മുൻ വർഷങ്ങളിലെ ശരാശരി ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ബെൽജിയത്തിൽ 21 ശതമാനവും ഫ്രാൻസിൽ 13 ശതമാനവും ജർമനിയിൽ 10 ശതമാനവും ഉത്പാദനം കുറഞ്ഞു.
ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ യൂറോപ്യൻ വിപണിയിലും ചിപ്സ് പ്രോസസിംഗ് മേഖലയിലും ഉരുളക്കിഴങ്ങ് വില കുതിച്ചുയരുകയാണ്.
Tags : Potato Production Europe Decline Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash