x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​മാ​നാ​ർ​ഹം: മ​ന്ത്രി ചെ​ന്നി​ത്ത​ല

വെബ്ഡെസ്ക്
Published: September 18, 2026 02:15 AM IST | Updated: September 18, 2026 02:15 AM IST

കേ​​​ര​​​ള ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യു അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കുന്ന മന്ത്രി രമേശ് ചെന്നിത്തല.

തൃ​​​ശൂ​​​ർ: അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ മ​​​ഹ​​​ത്താ​​​യ പ​​​ങ്കാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ദു​​​ര​​​ന്ത​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ടം മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​വ​​​രെ ജ​​​ന​​​ങ്ങ​​​ൾ ദൈ​​​വ​​​തു​​​ല്യ​​​രാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കേ​​​ര​​​ള ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യു അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 141 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 141 പേ​​​രി​​​ൽ പു​​​തു​​​ച്ചേ​​​രി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന 51 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വ​​​ള​​​രെ കു​​​റ​​​ഞ്ഞ സ​​​മ​​​യം​​​കൊ​​​ണ്ട് മി​​​ക​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​വും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ച്ചു.

തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വെ​​​ള്ള​​​പ്പൊ​​​ക്കം ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മ​​​റ്റ് അ​​​പ​​​ക​​​ടസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും സേ​​​ന മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ലും മ​​​റ്റു ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലും സേ​​​ന ന​​​ട​​​ത്തു​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​സി​​​എ, എം​​​എ​​​സ്ഡ​​​ബ്ല്യു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു പു​​​റ​​​മേ 26 ബി​​​കോം ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും, 22 ബി​​​എ​​​സ്‌​​​സി, 20 ബി​​​ടെ​​​ക്, ആ​​​റു ബി​​​സി​​​എ, ഏ​​​ഴ് ഡി​​​പ്ലോ​​​മ, ഏ​​​ഴ് ഐ​​​ടി​​​ഐ, 14 പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും ഈ ​​​ബാ​​​ച്ചി​​​ലു​​​ണ്ട്. ച​​​ട​​​ങ്ങി​​​ൽ ഫ​​​യ​​​ർ അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : FireForce Performance Praiseworthy RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up