കർദിനാൾ പിയെത്രോ പരോളിൻ.
റോം: നിർമിതബുദ്ധിയുടെ (എഐ) ഭീഷണികളും വെല്ലുവിളികളും നേരിടാൻ ലോകരാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
റോമിലെ ഇറ്റാലിയൻ പാർലമെന്റിൽ നടന്ന കോൺഫറൻസിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ചില രാജ്യങ്ങൾ എഐ സാങ്കേതികവിദ്യകളിൽ ഒറ്റയ്ക്കു മുന്നേറാൻ ശ്രമിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
Tags : Vatican Global Unity AI Threats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash