Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unity

ഐക്യം രാജ്യത്തിന്‍റെ കരുത്ത്: കനിമൊഴി

പാ​ലാ: വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെ​ന്നും ജാ​തി, വ​ര്‍ഗ, മ​ത വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഐ​ക്യ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തെ​ന്നും ക​നി​മൊ​ഴി എം​പി. അ​ല്‍ഫോ​ന്‍സാ കോ​ള​ജ് ഇം​ഗ്ലീ​ഷ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഫാ. ​ഡോ. ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ല്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പാ​ര്‍ല​മെ​ന്‍റ് അം​ഗ​വും ക​വിയും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​മാ​യ ക​നി​മൊ​ഴി ക​രു​ണാ​നി​ധി.

സാ​ഹി​ത്യം, ഭാ​ഷ, ജ​നാ​ധി​പ​ത്യം: വാ​ക്കി​ന്‍റെ ശ​ക്തി എ​ന്ന വി​ഷ​യ​ത്തി​ലാ​യിരുന്നു പ്ര​ഭാ​ഷ​ണം. വ്യ​വ​സ്ഥി​തി​യി​ലെ കാ​ര്‍ക്ക​ശ്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന​ത് സാ​ഹി​ത്യ​വും ക​ല​യു​മാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഴു​ത്ത​ച്ഛ​നും കു​ഞ്ച​ന്‍ ന​മ്പ്യാ​രും ത​ങ്ങ​ളു​ടെ ക​വി​ത​ക​ളി​ലൂ​ടെ നി​ര്‍വ​ഹി​ച്ച​ത് സാ​ഹി​ത്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും റീ​ലു​ക​ളി​ലൂ​ടെ​യും പു​റ​ത്തു​വ​രു​ന്ന വാ​ക്കു​ക​ളു​ടെ ശ​ക്തി ഭ​ര​ണ​കൂ​ട​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തെ മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ല​യ്ക്ക് ക​ഴി​യും. എ​ഴു​ത​പ്പെ​ട്ട വാ​ക്കു​ക​ള്‍ മ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ര്‍, ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ നി​ശ​ബ്ദ​ത​യെ​യും അ​വ​ഗ​ണ​ന​യെ​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്തു.

പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം വി​ദ്യാ​ര്‍ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും ക​നി​മൊ​ഴി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​നും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യു​മാ​യി​രു​ന്ന ഫാ. ഡോ. ​ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ലി​ന്‍റെ സ്മ​ര​ണാ​ര്‍ഥ​മാ​ണ് പ്ര​ഭാ​ഷ​ണപ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചുവ​രു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, മ​ഞ്ജു ജോ​സ്, കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ളാ​ച്ചാ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് ബ​ര്‍സാ​ര്‍ ഫാ. ​ഡോ. ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​ർ​ഷ​ക​രു​ടെ ഒ​രു​മ​യും സം​ഘാ​ട​ന നേ​തൃ​ത്വ​വും; മി​ക​വ് പു​ല​ർ​ത്തി ഇ​ൻ​ഫാം സ​മ്മേ​ള​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​ഷ​ക​രു​ടെ ഒ​രു​മ കൊ​ണ്ടും സം​ഘാ​ട​ന നേ​തൃ​ത്വം കൊ​ണ്ടും മി​ക​വു​പു​ല​ർ​ത്തി ഇ​ൻ​ഫാം സ​മ്മേ​ള​നം. ഒ​രു​മാ​സം നീ​ണ്ട​നി​ന്ന ഇ​ൻ​ഫാം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ സ​മാ​പ​ന​മാ​യി. അ​ധ്വാ​ന ക​ർ​ഷ​ക​രു​ടെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​മാ​യി മാ​റി ഇ​ൻ​ഫാം സ​മാ​പ​ന സ​മ്മേ​ള​നം.

ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ ന​ട​ന്ന കൈ​ക്കോ​ട്ടും ചി​ല​ങ്ക​യും എ​ന്ന കി​സാ​ൻ കാ​ർ​ണി​വ​ൽ കാ​ണി​ക​ൾ​ക്ക് ദൃ​ശൃ​മി​ക​വേ​കി. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ഗോ​വ, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര, കേ​ര​ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​ന്‍​ഫാം ക​ലാ​കാ​ര​ന്മാ​ർ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യു​ടെ മു​ന്പി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് കാ​ർ​ഷി​ക​വി​ള​ക​ൾ വ​ള്ള​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത് കൗ​തു​ക​മാ​യി. പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​നു പു​റ​മേ പു​റ​ത്ത് ക്ര​മീ​ക​രി​ച്ച പ​ന്ത​ലു​ക​ളി​ൽ ഒ​രു​ക്കി​യ വ​ലി​യ സ്ക്രീ​നു​ക​ളി​ലൂ​ടെ ക​ർ​ഷ​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടുത്തു.

Kerala

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ ലീഗിന് ആശങ്കയില്ല: സാദിഖലി ശിഹാബ് തങ്ങള്‍

ക​​​ണ്ണൂ​​​ര്‍: എ​​​സ്എ​​​ന്‍ഡി​​​പി-​​​എ​​​ന്‍എ​​​സ്എ​​​സ് ഐ​​​ക്യ​​​ത്തി​​​ല്‍ ലീ​​​ഗി​​​ന് ആ​​​ശ​​​ങ്ക​​​യി​​​ല്ലെ​​​ന്നു മു​​​സ്‌​​​ലിം​​​ ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. കേ​​​ര​​​ളീ​​​യ മ​​​ന​​​സ് വ​​​ര്‍ഗീ​​​യ​​​ത​​​യ്ക്കും വി​​​ഭാ​​​ഗീ​​​യ​​​ത​​​യ്ക്കും എ​​​തി​​​രാ​​​ണ്.

അ​​​തു​​​കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ര്‍ക്കു​​​മാ​​​കി​​​ല്ല. എ​​​ന്‍എ​​​സ്എ​​​സ്-എ​​​സ്എ​​​ന്‍ഡി​​​പി ഐ​​​ക്യം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് ലീ​​​ഗി​​​നെ​​​യാ​​​ണോ എന്ന ചോ​​​ദ്യ​​​ത്തി​​​ന്, ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് അ​​​വ​​​ര്‍ എ​​​ത്താ​​​ന്‍ പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ലീ​​​ഗ് ഒ​​​ഴി​​​കെ എ​​​ല്ലാ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും ച​​​ര്‍ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശ​​​ത്തി​​​ന് ലീ​​​ഗി​​​നെ മാ​​​റ്റി​​​നി​​​ര്‍ത്താ​​​ന്‍ ആ​​​ര്‍ക്കു​​​മാ​​​കി​​​ല്ലെ​​​ന്ന് സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ള്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. സ​​​മു​​​ദാ​​​യസൗ​​​ഹാ​​​ര്‍ദ​​​മാ​​​ണു ലീ​​​ഗി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​തി​​​ല്‍ ഉ​​​റ​​​ച്ചുനി​​​ല്‍ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സീ​​​റ്റ് ച​​​ര്‍ച്ച​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഗൗ​​​ര​​​വ​​​ത്തി​​​ലു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ള്‍ ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

അ​​​ടു​​​ത്ത ദി​​​വ​​​സം​​​ത​​​ന്നെ ച​​​ര്‍ച്ച ന​​​ട​​​ക്കും. യു​​​ഡി​​​എ​​​ഫി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​നം. അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് സീ​​​റ്റ് വ​​​ച്ചു​​​മാ​​​റ​​​ണ​​​മോ​​​യെ​​​ന്നും മ​​​റ്റും ച​​​ര്‍ച്ച​​​യി​​​ല്‍ ആ​​​ലോ​​​ചി​​​ക്കും. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യ്ക്കാ​​​ണു മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കു​​​ന്ന​​​ത്.​​​ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വെ​​​ല്‍ഫെ​​​യ​​​ർ പാ​​​ര്‍ട്ടി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. നീ​​​ക്കു​​​പോ​​​ക്കാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ അ​​​ത് അ​​​വ​​​സാ​​​നി​​​ച്ചു. നാ​​​ലു വോ​​​ട്ടിനുവേ​​​ണ്ടി മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന് എ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ട് ലീ​​​ഗ് സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു.

Kerala

നാ​യ​ർ-​ഈ​ഴ​വ ഐ​ക്യം അ​നി​വാ​ര്യ​മാ​ണ്; ജ​നം അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ൾ ഭി​ന്നി​ച്ച് നി​ൽ​ക്കു​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. നാ​യ​ർ-​ഈ​ഴ​വ ഐ​ക്യം അ​നി​വാ​ര്യ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

"താ​ൻ മു​സ്ലീം വി​രോ​ധി​യ​ല്ല. എ​ന്നാ​ൽ ലീ​ഗി​ന് എ​തി​രാ​ണ്. ലീ​ഗാ​ണ് ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. എ​ൻ‌എ​സ്എ​സി​നെ​യും എ​സ്എ​ൻ‌​ഡി​പി​യെ​യും ത​മ്മി​ൽ ത​ല്ലി​ച്ച​ത് പോ​ലും മു​സ്ലീം ലീ​ഗാ​ണ്.'- വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ​യു​ള്ള ഐ​ക്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ത് ആ​വ​ശ്യ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മു​സ്ലീം സ​മു​ദാ​യ​ത്തെ പേ​ടി​ച്ചാ​ണ് ഈ ​വി​ഭാ​ഗ​ങ്ങ​ൾ ക​ഴി​യു​ന്ന​തെ​ന്നും വെ​ള്ള​പ്പ​ള്ളി പ​റ​ഞ്ഞു.

Latest News

Corehub Up