കാഞ്ഞിരപ്പള്ളി: കർഷകരുടെ ഒരുമ കൊണ്ടും സംഘാടന നേതൃത്വം കൊണ്ടും മികവുപുലർത്തി ഇൻഫാം സമ്മേളനം. ഒരുമാസം നീണ്ടനിന്ന ഇൻഫാം രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നലെ സമാപനമായി. അധ്വാന കർഷകരുടെ കരുത്ത് തെളിയിക്കുന്ന മഹാസമ്മേളനമായി മാറി ഇൻഫാം സമാപന സമ്മേളനം.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന കൈക്കോട്ടും ചിലങ്കയും എന്ന കിസാൻ കാർണിവൽ കാണികൾക്ക് ദൃശൃമികവേകി. അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ, ഗുജറാത്ത്, ആന്ധ്ര, കേരള സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാർ കലാ-സാംസ്കാരിക പരിപാടികള്‍ നടത്തി.
സമ്മേളനത്തിന്റെ ഭാഗമായി വേദിയുടെ മുന്പിൽ വിവിധ സംസ്ഥാനങ്ങളിലെ തനത് കാർഷികവിളകൾ വള്ളങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത് കൗതുകമായി. പതിനായിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രധാന ഓഡിറ്റോറിയത്തിനു പുറമേ പുറത്ത് ക്രമീകരിച്ച പന്തലുകളിൽ ഒരുക്കിയ വലിയ സ്ക്രീനുകളിലൂടെ കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു.
Tags : nattu vishesham Farmers' unity leadership;