x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ഡ്, ദു​ര്‍​ഗ ചാ​മ്പ്യ​ന്മാ​ര്‍

വെബ് ഡെസ്ക്
Published: October 19, 2026 06:29 AM IST | Updated: October 19, 2026 06:29 AM IST

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജ​മ്പി​ല്‍ സ്വ​ര്‍​ണം നേ​ടി​യ അ​ഭി​മ​ന്യു മോ​ഹ​ന്‍ (ബോ​വി​ക്കാ​നം ബി​എ​ആ​ര്‍​എ​ച്ച്എ​സ്എ​സ്)

നീ​ലേ​ശ്വ​രം: 68-ാമ​ത് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യ്ക്ക് ഓ​വ​റോ​ള്‍ കി​രീ​ടം. 15 സ്വ​ര്‍​ണ​വും 21 വെ​ള്ളി​യും 22 വെ​ങ്ക​ല​വും സ​ഹി​തം 179 പോ​യ​ിന്‍റാണ് കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ​മ്പാ​ദ്യം. 19 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 18 വെ​ങ്ക​ല​വും സ​ഹി​തം 158.5 പോ​യ​ിന്‍റുമാ​യി ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല ര​ണ്ടും 16 സ്വ​ര്‍​ണ​വും 12 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വു​മാ​യി 124 പോ​യിന്‍റോടെ ചെ​റു​വ​ത്തൂ​ര്‍ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. 12 വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും 10 വെ​ങ്ക​ല​വും സ​ഹി​തം 116.5 പോ​യ​ിന്‍റുമാ​യി കു​മ്പ​ള നാ​ലും 10 വീ​തം സ്വ​ര്‍​ണ​വും വെ​ങ്ക​ല​വും 14 വെ​ള്ളി​യു​മാ​യി 111 പോ​യ​ിന്‍റുമാ​യി ചി​റ്റാ​രി​ക്കാ​ല്‍ അ​ഞ്ചും ഒ​മ്പ​തു സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും സ​ഹി​തം 106 പോ​യ​ിന്‍റുമാ​യി മ​ഞ്ചേ​ശ്വ​രം ആ​റും 12 സ്വ​ര്‍​ണ​വും എ​ട്ടു വെ​ള്ളി​യും 13 വെ​ങ്ക​ല​വും സ​ഹി​തം ബേ​ക്ക​ല്‍ 97 പോ​യ​ിന്‍റുമാ​യി ബേ​ക്ക​ല്‍ ഏ​ഴാം​സ്ഥാ​ന​ത്തു​മു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സി​നാ​ണ് ഓ​വ​റോ​ള്‍ കി​രീ​ടം. 10 സ്വ​ര്‍​ണ​വും നാ​ലു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും സ​ഹി​തം 66 പോ​യ​ിന്‍റാാ​ണ് ദു​ര്‍​ഗ​യു​ടെ സ​മ്പാ​ദ്യം. ഏ​ഴു​സ്വ​ര്‍​ണ​വും അ​ഞ്ചു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും 51 പോ​യ​ിന്‍റുമാ​യി കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടും ഏ​ഴു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ങ്ക​ല​വു​മാ​യി 37 പോ​യിന്‍റോടെ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. നാ​ലു വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും സ​ഹി​തം 36 പോ​യിന്‍റ് നേ​ടി​യ പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് നാ​ലും മൂ​ന്നു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും സ​ഹി​തം 22 പോ​യ​ിന്‍റോടെ രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് അ​ഞ്ചും​സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി 26 റി​ക്കാ​ര്‍​ഡു​ക​ളാ​ണ് ട്രാ​ക്കി​ലും ഫീ​ല്‍​ഡി​ലു​മാ​യി പി​റ​ന്ന​ത്.

കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ.​സോ​യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, എം.​മ​നു, സു​കു​മാ​രി ശ്രീ​ധ​ര​ന്‍, അം​ഗം റീ​ന തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ജ​ന്‍,സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ടി.​സീ​മ, കെ. ​പി.​ബി​ജു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up