x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ "പോ​ഷ​ക​ത്തോ​ട്ടം' പ​ദ്ധ​തി വി​പു​ല​മാ​ക്കി ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 19, 2026 07:03 AM IST | Updated: October 19, 2026 07:03 AM IST

ഗ​വ. എ​ല്‍.​പി.​എ​സ്. പെ​രു​മ്പു​ഴ​യി​ല്‍ ഇ​ള​മ്പ​ള്ളൂ​ര്‍ കൃ​ഷി​വ​കു​പ്പ് ഓ​ഫീ​സ​ര്‍ ജി.​അ​ഞ്ജ​ന​യും പ്ര​ധാ​ന അ​ധ്യാ​പി​ക ബി.​ശ​ശി​ക​ല​യും ചേ​ര്‍​ന്ന് ഫ​ല​വൃ​ക്ഷ​ത്തൈ ന​ടു​ന്നു.

കൊ​ല്ലം :കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും വ​രും​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന 'പോ​ഷ​ക​ത്തോ​ട്ടം' പ​ദ്ധ​തി സ്‌​കൂ​ളു​ക​ള്‍​ക്ക് പി​ന്നാ​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ള​മ്പ​ള്ളൂ​ര്‍ കെ​ജി​വി യു​പി​എ​സ്, പെ​രു​മ്പു​ഴ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി​എ​സ്, എ​സ്എ ബി​ടി​എം യു​പി എ​സ്, ആ​ല​മൂ​ട് യു​പി ജി​എ​സ് എ​ന്നീ നാ​ല് വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ സ്‌​കൂ​ളു​ക​ള്‍​ക്കും 25 ചെ​ടി​ച്ച​ട്ടി​ക​ളും തൈ​ക​ളും വ​ള​വും സൗ​ജ​ന്യ​മാ​യി ന​ല്‍​കി. സു​ഗ​മ​മാ​യി കൃ​ഷി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വ​ഴു​ത​ന, വെ​ണ്ട, പ​യ​ര്‍ എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വി​ത​ര​ണം ചെ​യ്ത​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ ഡവ​ല​പ്പ്മെ​ന്‍റ് ഓ​ഫ് ഫ്രൂ​ട്ട് ക്ല​സ്റ്റ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മി​ക​ച്ച ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും കൃ​ഷി​യെ കു​റി​ച്ചും പോ​ഷ​ക​ത്തോ​ട്ട​ത്തി​ന്‍റെപ​രി​പാ​ല​ന​ത്തെ​കു​റി​ച്ചും പ​രി​ശീ​ല​നം ന​ല്‍​കു​ക കൂ​ടി ചെ​യ്ത​തോ​ടെ കൃ​ഷി വ​ന്‍ വി​ജ​യ​മാ​യി. ഇ​തോ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട​മാ​യി 10 അ​ങ്ക​ണ​വാ​ടി​ക​ളെ കൂ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ത​യാ​റെ​ടു​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം മ​ണ്ണ​റി​ഞ്ഞ് വ​ള​രാ​ന്‍ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക കൂ​ടി​യാ​ണ് 'പോ​ഷ​ക​ത്തോ​ട്ടം' പ​ദ്ധ​തി. സ്‌​കൂ​ള്‍ മു​റ്റ​ത്തെ കൃ​ഷി​യി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ വി​ശാ​ല​മാ​യ ഭൂ​വി​നി​യോ​ഗ കൃ​ഷി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ള​മ്പ​ള്ളൂ​ര്‍ കൃ​ഷി വ​കു​പ്പ് ഓ​ഫീ​സ​ര്‍ ജി.അ​ഞ്ജ​ന വ്യ​ക്ത​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up