x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ലെ പ​രാ​ജ​യം റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെടു​ത്തിയില്ല

നി​ശാ​ന്ത് ഘോ​ഷ്
Published: October 19, 2026 06:23 AM IST | Updated: October 19, 2026 06:23 AM IST

സി​പി​എം ക​ണ്ണൂ​ർ വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സാ​യ അ​ഴീ​ക്കോ​ട​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി പി​ബി അം​ഗം പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​രി​ലെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെടു​ത്താ​തെ സി​പി​എം ക​ണ്ണൂ​ർ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം. പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം നേ​ര​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യ​ട​ക്കം പ​രി​ശോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്. പ​രാ​ജ​യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി നി​യോ​ഗി​ച്ച എ​ൻ. ച​ന്ദ്ര​ൻ, പി.​ഹ​രീ​ന്ദ്ര​ൻ ക​മ്മി​ഷ​ൻ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. റി​പ്പോ​ർ​ട്ട് പ​യ്യ​ന്നൂ​ർ വി​ശാ​ല ഏ​രി​യാ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്താ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം.

പാ​ർ​ട്ടി​യി​ൽ യു​വ നേ​തൃ​നി​ര​യെ വാ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ജി​ല്ല​യി​ൽ ന​ല്ല​രീ​തി​യി​ൽ ന​ട​പ്പാ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് കീ​ഴ്ഘ​ട​ക​ത്തി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ തി​രി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശം യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു വ​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​യാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പി.​പി. ദി​വ്യ​യെ ത​രം​താ​ഴ്ത്തി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ പി.​പി. ദി​വ്യ​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ടി​യും വ​ന്നി​രു​ന്നു. ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ​യും വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളെ​യും ക്ഷ​ണി​താ​ക്ക​ളാ​ക്കു​ന്ന​തും ആ​ലോ​ചി​ക്കും.

ഇ​ന്ന​ലെ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി പൊ​തു ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടു. ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളി​ൽ ജി​ല്ല​യി​ലെ വോ​ട്ടു ചോ​ർ​ച്ച പ്ര​ധാ​ന ച​ർ​ച്ച​യാ​യി. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ ന​ട​ത്തി​യ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ വീ​ണു​പോ​യ​തും ചി​ല നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ളാ​ൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ അ​ക​റ്റ​പ്പെ​ട്ട​താ​യും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.
നേ​ര​ത്തെ വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ക​ണ​ക്കു​ക​ൾ തെ​റ്റു​ന്നു. അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള ദൃ​ഢ​ബ​ന്ധ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ വീ​ഴ്ച​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​ഷ്പ​ക്ഷ​ത​യും വി​ശ്വാ​സ്യ​ത​യും ത​ക​ർ​ത്ത മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ദ​റി​ലും രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നും സ​മ്മേ​ള​നം ഐ​ക്യാ​ദ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ പി​ബി​അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു, എം.​വി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ, പ്ര​ത്യേ​ക ക്ഷ​ണി​താ​വ് ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ, വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ക്കം 156 പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up