x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ബ​ലും അ​മൃ​ത​യും മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 19, 2026 07:16 AM IST | Updated: October 19, 2026 07:16 AM IST

സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ ​ജം​പി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ ആ​റ്റി​ങ്ങ​ൽ ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ എ​സ്. ഗോ​കു​ലി​ന്‍റെ പ്ര​ക​ട​നം.

ആ​റ്റി​ങ്ങ​ല്‍: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ വേ​ഗ​മേ​റി താ​ര​ങ്ങ​ളാ​യി ഏ​ബ​ല്‍ ത​ദേ​വൂ​സും കെ.​വി. അ​മൃ​ത​യും. മീ​റ്റി​ലെ ത​ന്നെ ഏ​റ്റ​വും ഗ്ലാ​മ​ര്‍ പോ​രാ​ട്ട​മാ​യ സീ​നി​യ​ര്‍ വി​ഭാ​ഗം നൂ​റു​മീ​റ്റ​റി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ജി.​വി. രാ​ജാ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ ഏ​ബ​ല്‍ ത​ദേ​വൂ​സ് 11.13 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് സു​വ​ര്‍​ണ നേ​ട്ട​ത്തി​ന് ഉ​ട​മ​യ​യാ​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യാ​യ പു​ല്ലു​വി​ള​യി​ല്‍ നി​ന്നു​മാ​ണ് ഏ​ബ​ല്‍ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ജി.​വി. രാ​ജാ സ്‌​കൂ​ളി​ലേ​ക്ക് പ​ഠ​നം മാ​റ്റി​യ​ത്. ഇ​ക്കു​റി ആ​റ്റി​ങ്ങ​ലി​ല്‍നി​ന്നും സു​വ​ര്‍​ണ നേ​ട്ട​വു​മാ​യാ​ണ് കോ​ഴി​ക്കോ​ട് സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​നാ​യി പോ​കു​ന്ന​ത്. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എം. ​മു​ഹ​മ്മ​ദ് ബി​ലാ​ല്‍ (11.28 സെ​ക്ക​ന്‍​ഡ്) വെ​ള്ളി​യും ആ​ര്യ​നാ​ട് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ച്ച് അ​ഭി​ഷേ​ക് ക​ര​ണ്‍ (11.66 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല​വും നേ​ടി.

മീ​റ്റി​ലെ വേ​ഗ​മേ​റി​യ പെ​ണ്‍​കു​ട്ടി​യാ​യി ജി.​വി. രാ​ജ​യു​ടെ ത​ന്നെ കെ.​വി. അ​മൃ​ത​യാ​ണ് ഓ​ടി​ക്ക​യ​റി​യ​ത്. 12.57 സെ​ക്ക​ന്‍​ഡി​ലാ​യി​രു​ന്നു അ​മൃ​ത​യു​ടെ ഫി​നി​ഷിം​ഗ്. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​നി​യാ​ണ് അ​മൃ​ത.​ ലോം​ഗ് ജം​പി​ലും പോ​രാ​ട്ട​ത്തി​നി​റ​ങ്ങി മെ​ഡ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 100 മീ​റ്റ​റി​ല്‍ വെ​ള​ളി നേ​ട്ട​വും ജി.​വി. രാ​ജാ താ​ര​ത്തി​നു ത​ന്നെ​യാ​ണ്.​ എ. ന​ന്ദ​ന 12.66 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി​യി​ല്‍ മു​ത്ത​മി​ട്ട​പ്പോ​ള്‍ അ​യ്യ​ങ്കാ​ളി മോ​ഡ​ല്‍ സ്‌​കൂ​ളി​ലെ ബി. ​അ​ബി​ശ്രീ (13.73 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല നേ​ട്ട​ത്തി​നും ഉ​ട​മ​യാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up