ഐടിഡിപി പ്രോജക്ട് ഓഫിസർ എസ്.എസ്. സുധീർ ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13/55 ൽ സന്ദർശനം നടത്തുന്നു.
ഇരിട്ടി: ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്.എസ്. സുധീർ കഴിഞ്ഞദിവസം ആറളം പുനരധിവാസ മേഖല സന്ദർശിച്ചു. മേഖലയിലെ ബ്ലോക്ക് 13/55 പ്രദേശവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് മനസിലാക്കുന്നതിനായിരുന്നു സന്ദർശനം.
ചതിരൂർ 110 ഉന്നതിയിൽ നിന്നും ബ്ലോക്ക് 13/55 ഭാഗത്ത് കൈയേറി താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് കൈവശരേഖ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് എസ്.എസ്. സുധീർ പറഞ്ഞു. എല്ലാവർക്കും ഭൂമി നൽകുമെന്നും താമസക്കാരുടെ പ്രശനങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇരിട്ടി ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസർ എസ്. ഷാഹിർ, ടിആർഡിഎം സെക്ഷൻ ക്ലാർക്ക് പി.ഡി. നിധിൻ, പ്രൊമോട്ടർമാരായ എ.കെ. സുബിന , വിനു , ജയരാജൻ എന്നിവരും പ്രോജക്ട് ഓഫിസർക്കൊപ്പം ഉണ്ടായിരുന്നു.
Tags : NattuVishesham DistrictNews