x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അശ്രദ്ധയും അമിതവേഗതയും; അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു

വെബ് ഡെസ്ക്
Published: October 19, 2026 06:18 AM IST | Updated: October 19, 2026 06:18 AM IST

ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം.

ഇ​രി​ട്ടി: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യും ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യെ അ​പ​ക​ട​പാ​ത​യാ​ക്കി മാ​റ്റു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും സം​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ട്ടി കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ ക​ല്ലു​മു​ട്ടി​യി​ൽ കാ​റും ഇ​രു​ച​ക്ര വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. കോ​ളി​ക്ക​ട​വ് സ്വ​ദേ​ശി ആ​ദി​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലു​മു​ട്ടി​യി​ലെ കാ​ർ സ​ർ​വീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ വ​ള​വി​ൽ വ​ച്ച് കാ​ർ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ന് നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ആ​ദി​ഷ് വാ​ഹ​ന​ത്തി​ന്‍റ അ​ടി​യി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ കാ​റും ഇ​രു​ച​ക്ര വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചി​രു​ന്നു. ഇ​തേ റോ​ഡി​ൽ കു​ന്നോ​ത്ത് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന വ​യോ​ധി​ക​നും വാ​ഹ​ന​മി​ടി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു പ​ച്ച​ക്ക​റി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ഡ് ഇ​റ​ക്കി​യ ശേ​ഷം തി​രി​കെ പോ​കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത​യി​ലാ​ണ് . ബ​സു​ക​ൾ‌ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ള​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു സ​മീ​പ​ത്തെ പാ​ത​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​യ​ന്ത്ര​ണ​മ​വു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി വേ​ഗ​താ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റോ​ഡി​ലെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.


വ​ള​വു​ക​ളി​ലും മ​റി​ക​ട​ക്ക​ൽ

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ വ​ള​വു​ക​ളി​ല​ട​ക്കം അ​പ​ട സാ​ധ്യ​ത പോ​ലും ക​ണ​ക്കാ​ക്കാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ മ​റ്റു​വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് പാ​യു​ന്ന​വ​രു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണ്. ഇ​തു ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തും. കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up