x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യ​ം ഇപ്പോഴും അകലെ

വെബ് ഡെസ്ക്
Published: October 19, 2026 06:32 AM IST | Updated: October 19, 2026 06:32 AM IST

അ​ന്ത​രി​ച്ച മോ​ഹ​ന​ൻ നാ​യ​രു​ടെ വീ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞു​വീ​ണ് ത​ക​ർ​ന്ന നി​ല​യി​ൽ.

ആ​ല​ക്കോ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും കൃ​ഷി​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ഉ​ദ​യ​ഗി​രി​യി​ലെ ദു​രി​ത​ബാ​ധി​ത​ർ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 80 ദി​വ​സം പി​ന്നി​ട്ടു. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​രു​ടെ പ​രാ​തി. ഇ​തി​നി​ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ത​ക​ർ​ന്ന​തി​നെതു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും വാ​ട​ക വീ​ട്ടി​ലു​മാ​യി ക​ഴി​യേ​ണ്ടി​വ​ന്ന മോ​ഹ​ന​ൻ നാ​യ​രും ദുരിതത്തിൽനിന്ന് കരകയറാനാകാതെ ക​ഴി​ഞ്ഞ​യാ​ഴ്ച മ​രി​ച്ചു.

സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യു​ള്ള കാ​ത്തി​രി​പ്പി​നി​ടെ​യാ​ണ് 76കാ​ര​നാ​യ ഉ​ദ​യ​ഗി​രി താ​ളി​പ്പാ​റ​യി​ലെ ച​വ​രൂ​ർ വീ​ട്ടി​ൽ മോ​ഹ​ന​ൻ നായർ വി​ട​പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​ത്രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ 26 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പാ​റ​യും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കി​യെ​ത്തി. വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും റോ​ഡു​ക​ൾ​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ഉ​ദ​യ​ഗി​രി. പ​ഞ്ചാ​യ​ത്തി​ലെ 88 ഓ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ണ്ണും ചെ​ളി​യും ക​ല്ലും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​റ​ഞ്ഞ​തോ​ടെ പ​ല വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. നി​ര​വ​ധി ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു. 38 റോ​ഡു​ക​ൾ​ക്കും നി​ര​വ​ധി പാ​ല​ങ്ങ​ൾ​ക്കും ക​ലു​ങ്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലെ റ​ബ​ർ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​ച്ചു. നി​ര​വ​ധി കി​ണ​റു​ക​ളും കാ​ലി​ത്തൊ​ഴു​ത്തു​ക​ളും ന​ഷ്ട​പ്പെ​ട്ടു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്. മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ ദു​ര​ന്തം നേ​രി​ട്ട് ബാ​ധി​ച്ചു.

22 വ​ർ​ഷം മു​മ്പ് തെ​ങ്ങി​ൽ​നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യി​രു​ന്ന മോ​ഹ​ന​ൻ നാ​യ​രും കു​ടും​ബ​വും ഉ​രു​ൾ​പൊ​ട്ട​ലോ​ടെ വീ​ണ്ടും ദു​രി​ത​ത്തി​ൽപെടുകയായിരുന്നു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ​ത്തെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ട​പ്പി​ലാ​യി​രു​ന്ന മോ​ഹ​ന​ൻ നാ​യ​രെ ക​ട്ടി​ലി​ൽ ചു​മ​ന്നാ​ണ് റോ​ഡി​ലെ​ത്തി​ച്ച​ത്.

മൂ​ന്നു ദി​വ​സം ഉ​ദ​യ​ഗി​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ക​ഴി​ഞ്ഞ കു​ടും​ബം പി​ന്നീ​ട് വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റി. 22 വ​ർ​ഷ​ത്തെ കി​ട​പ്പു​ജീ​വി​ത​ത്തി​നൊ​പ്പം ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ദു​രി​ത​വും പേ​റേ​ണ്ടി​വ​ന്ന മോ​ഹ​ന​ൻ നാ​യ​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു മു​മ്പേ ജീ​വ​ൻ ന​ഷ്ട​മാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up