x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യു​ടെ ജ​ന്മ​ദി​നം: ഗു​ജ​റാ​ത്തി​ൽ 76 നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ൾ​ക്ക് പ​ശു​ക്ക​ളെ സൗ​ജ​ന്യ​മാ​യി ന​ൽ​കി

ഓൺലൈൻ ഡെസ്ക്
Published: September 18, 2026 12:57 AM IST | Updated: September 18, 2026 01:04 AM IST

ഗു​ജ​റാ​ത്തി​ൽ നി​ർ​ധ​ന​രാ​യ 76 സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട​ൻ ഗീ​ർ പ​ശു​ക്ക​ളെ ന​ൽ​കി

വ​ഡോ​ദ​ര: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 76-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗു​ജ​റാ​ത്തി​ൽ നി​ർ​ധ​ന​രാ​യ 76 സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട​ൻ ഗീ​ർ പ​ശു​ക്ക​ളെ ന​ൽ​കി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​ൻ​സോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​താ​വ​ൻ ഗീ​ർ ഗൗ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 'ഗൗ ​മാ​തൃ​ശ​ക്തി സം​സ്കൃ​തി ന​മോ വ​ന്ദ​ൻ' പ​രി​പാ​ടി​യി​ൽ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ പ​ങ്കെ​ടു​ത്തു.

ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​യി​ലു​ള്ള​വ​ർ, വി​ധ​വ​ക​ൾ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 76 സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗീ​ർ പ​ശു​ക്ക​ളെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. ദ​സ്ക്രോ​യ് എം​എ​ൽ​എ ബാ​ബു​ഭാ​യ് ജം​നാ​ദാ​സ് പ​ട്ടേ​ലും കു​ടും​ബ​വു​മാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും വാ​ക്സി​നേ​ഷ​നും ശേ​ഷ​മാ​ണ് പ​ശു​ക്ക​ളെ കൈ​മാ​റി​യ​ത്.

കാ​ലി​ത്തീ​റ്റ, മി​ന​റ​ൽ മി​ശ്രി​ത​ങ്ങ​ൾ, ആ​രോ​ഗ്യ രേ​ഖ​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പ​ശു​ക്ക​ളെ ല​യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രു​മാ​ന​മാ​ർ​ഗം ഉ​റ​പ്പാ​ക്കാ​ൻ വെ​റ്റ​റി​ന​റി സ​ഹാ​യം, ക്ഷീ​ര​വി​ക​സ​ന പ​രി​ശീ​ല​നം, കാ​ലി​ത്തീ​റ്റ പ​രി​പാ​ല​നം എ​ന്നി​വ​യി​ൽ തു​ട​ർ പി​ന്തു​ണ​യും ഗൗ​ശാ​ല അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന 'സേ​വാ സ​ങ്ക​ൽ​പ് അ​ഭി​യാ​ന്‍റെ' ഭാ​ഗ​മാ​യാ​ണ് ഈ ​ക്ഷേ​മ​പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്.

ഗ്രാ​മീ​ണ സാ​മ്പ​ത്തി​ക രം​ഗ​ത്തി​ന് ക​രു​ത്തേ​കാ​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.

Tags : Women Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up