റാഫീഞ്ഞ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ഗോള്‍ വര്‍ഷിച്ച് എഫ്സി ബാഴ്സലോണയുടെ കുതിപ്പ്. 2026-27 സീസണിലെ ആറാം മത്സരത്തില്‍ എഫ്സി ബാഴ്സലോണ 7-2നു റേസിംഗ് സന്റാണ്ടറിനെ തകര്‍ത്തു.
ക്യാപ്റ്റന്‍ റാഫീഞ്ഞയുടെ ഹാട്രിക്കാണ് ബാഴ്സയ്ക്ക് ആധികാരിക ജയമൊരുക്കിയത്. 25 (പെനാല്‍റ്റി), 42, 67 (പെനാല്‍റ്റി) എന്നിങ്ങനെയായിരുന്നു റാഫീഞ്ഞയുടെ ഗോളുകള്‍. അത്ലറ്റിക്കോ മാഡ്രിഡ് 4-0ന് ഒസാസുനയെ തോല്‍പ്പിച്ചു. സെവിയ്യ 1-0നു ഡിപോര്ട്ടീവൊയെയും മറികടന്നു.
ഈ സീസണില്‍ ആറു മത്സരങ്ങളില്‍ ആറു ജയം നേടിയ ബാഴ്സലോണ, 28 ഗോള്‍ സ്കോര്‍ ചെയ്തു. 21-ാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സ്കോറിംഗ് അരങ്ങേറുന്ന ലാ ലിഗ സീസണ്കൂടിയാണ് 2026-27. 51 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2.98 ശരാശരിയില്‍ 152 ഗോള്‍ ഇതുവരെ പിറന്നു.
Tags : FCBarcelona Surge Spanish LaLigaFootball